അത്‌ലറ്റിക്കോ സെമിയില്‍
ചാമ്പ്യന്‍സ് ലീഗ് കിരീടം തിരിച്ചുപിടിക്കാനുള്ള സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ ബാഴ്‌സലോണയുടെ മോഹം നാട്ടുകാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സുവര്‍ണക്കുതിപ്പിനു മുന്നില്‍ അവസാനിച്ചു. ലീഗ് കിരീടം കൈവിട്ടതിനൊപ്പം ചാന്പ്യന്‍സ് ലീഗിലെ സ്ഥാനവും നഷ്ടപ്പെടുമെന്ന നിലയില്‍ രണ്ടും കല്പിച്ച പോരാട്ടത്തിനിറങ്ങിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശ്രമം കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ ട്രിപ്പിള്‍ കിരീടം തികച്ച ജര്‍മന്‍ വമ്പന്മാരായ ബയറണ്‍ മ്യൂണിക്കിനു മുന്നിലും തകര്‍ന്നടിഞ്ഞു. ലോകമെമ്പാടും ആരാധക ശൃംഖലയുള്ള മാഞ്ചസ്റ്ററിനെ ബുധനാഴ്ച രാത്രി നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ഫൈനല്‍ രണ്ടാം പാദത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബയറണ്‍ 31നും ബാഴ്‌സയെ അത്‌ലറ്റിക്കോ ഒറ്റ ഗോളിനും (10) പരാജയപ്പെടുത്തി. ഇതോടെ ആദ്യ പാദത്തില്‍ 11ന് സമനില വഴങ്ങിയ ബയറണ്‍ 42നും അത്‌ലറ്റിക്കോ 21 മാര്‍ജിനിലും ജയിച്ച് സെമിയിലേക്ക് മുന്നേറി.
ബയറണും അത്‌ലറ്റിക്കോയും മുന്നേറിയതോടെ ചാന്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ചിത്രം വ്യക്തമായി. മുന്‍ ചാന്പ്യന്മാരായ പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയും സ്പാനിഷ് ലീഗ് ടീം റയല്‍ മാഡ്രിഡും ചൊവ്വാഴ്ച സെമിയില്‍ സ്ഥാനമുറപ്പിച്ചിരുന്നു. ഇത്തവണ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ രണ്ടു പ്രതിനിധികളെ ഉറപ്പിക്കാന്‍ സ്‌പെയിനിനു കഴിഞ്ഞു. അത്‌ലറ്റിക്കോയും റയലും സ്‌പെയിനിന്റെ അഭിമാനമായെങ്കില്‍ ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെയും ബയറണ്‍ ജര്‍മനിയെയും യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ് ടൂര്‍ണമെന്റിന്റെ മുന്നില്‍നിര്‍ത്തി. സെമിഫൈനല്‍ പോരാട്ടങ്ങളുടെ നറുക്കെടുപ്പ് വെള്ളിയാഴ്ച നടക്കും.
https://www.facebook.com/Malayalivartha