ഐപിഎല്‍ മാതൃകയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ... കൊച്ചി ടീം സച്ചിന്‍ ടെണ്ടുല്‍ക്കറിന്, കൊല്‍ക്കത്ത ടീം സൗരവ് ഗാംഗുലിക്ക്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കൊച്ചി ടീം സച്ചിന്‍ ടെണ്ടുല്‍ക്കറിന്. ആന്ധ്ര ആസ്ഥാനമായ പിവിപി വെഞ്ചേഴ്‌സും കൊച്ചി ടീമിന്റെ ഉടമസ്ഥാവകാശം പങ്കിടും. കൊല്‍ക്കത്ത ടീം സൗരവ് ഗാംഗുലിയും മുംബൈ ടീം സല്‍മാന്‍ ഖാനും പൂനെ ടീം രണ്‍ബീര്‍ കപൂറും സ്വന്തമാക്കി. ഗാംഗുലിക്കൊപ്പം അത്‌ലറ്റികൊ മാഡ്രിഡും കൊല്‍ക്കത്ത ടീമിന്റെ ഉടമസ്ഥരാണ്. ഗുവാഹട്ടി ടീം ജോണ്‍ എബ്രഹാമും സ്വന്തമാക്കി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്ന വേദിയാണെന്ന് സച്ചിന്‍ പ്രതികരിച്ചു. രാജ്യത്തെ ഫുട്‌ബോളിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും. കൊച്ചി ടീമിനൊപ്പം ലക്ഷ്യങ്ങള്‍ നേടാന്‍ പരിശ്രമിക്കുമെന്നും പറഞ്ഞു ഫുട്‌ബോള്‍ ഫെഡറേഷനും ഐ.എം.ജി. റിലയന്‍സും ചേര്‍ന്നാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നത്.
ഐ.പി.എല്‍ മോഡലില്‍ നടക്കുന്ന ഇന്ത്യന്‍ കൊച്ചി, കൊല്‍ക്കത്ത, മുംബൈ, പൂനെ, ബംഗളുരു, ഡല്‍ഹി, ഗോവ, ഗുവാഹാട്ടി, എന്നീ എട്ട് ഫ്രാഞ്ചൈസികളാണുള്ളത്. 120 കോടിയാണ് ഫ്രാഞ്ചൈസികള്‍ക്കുള്ള അടിസ്ഥാനവില. ടെന്നീസ് താരം മഹേഷ് ഭൂപതിയും കൊച്ചി രണ്ടാമത്തെ ഒപ്ഷനായി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സച്ചിന് തന്നെ കൊച്ചി ടീം ലഭിക്കുകയായിരുന്നു.
ലേലത്തില്‍ പങ്കെടുക്കാനുളള തിയ്യതി വെളളിയാഴ്ച്ച അവസാനിപ്പിച്ചപ്പോള്‍ 30 ഫ്രാഞ്ചൈസികളാണ് ടീമുകള്‍ക്കായി രംഗത്തുണ്ടായിരുന്നത്. ഈ വര്‍ഷം സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലായാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടൂര്‍ണമെന്റ് നടക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha