സ്‌പാനിഷ് ലീഗില്‍ അത്‌ലറ്റികൊ ഒന്നാമത്, കോസ്റ്റയ്‌ക്ക് പരിക്ക്
സ്‌പാനിഷ് ലീഗില്‍ അത്‌ലറ്റികൊമാഡ്രിഡിന് മികച്ച ജയം. ഗെറ്റാഫയെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തിയ അത്‌ലറ്റികൊലീഗില്‍ ഒന്നാമതെത്തി. നാല്‍പ്പതാം മിനിറ്റില്‍ ഡീഗോ ഗോഡിനും എണ്‍പത്തിനാലാം മിനിറ്റില്‍ ഡീഗോ കോസ്റ്റയുമാണ് അത്‌ലറ്റികൊ മാഡ്രിഡിന് വേണ്ടി ഗോള്‍ നേടിയത്. മത്സരത്തിനിടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കോസ്റ്റയ്‌ക്ക് പരിക്കേറ്റത് അത്‌ലറ്റികൊയ്‌ക്ക് തിരിച്ചടിയാണ്.
ഡീഗോ കോസ്റ്റയുടെ പെനാല്‍റ്റി ഗെറ്റാഫെ ഗോള്‍ കീപ്പര്‍ തടഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു അത്‌ലറ്റികൊയുടെ ലീഗ് ഉയര്‍ത്തിയ ഗോള്‍. ഗോള്‍ നോടാനുളള ശ്രമത്തിനിടെ പോസ്റ്റിലിടിച്ച കോസ്റ്റയുടെ കാലിനാണ് പരിക്കേറ്റത്. ഗ്രൗണ്ടില്‍ വീണു കിടന്ന താരത്തെ സ്‌ട്രെക്‌ചറിലാണ് പുറത്തേക്ക് കൊണ്ടു പോയത്. ജയത്തോടെ അത്‌ലറ്റികൊയ്‌ക്ക് 82 പോയിന്റായി. 79 പോയിന്റുളള റയല്‍ മാഡ്രിനാണ് ലീഗില്‍ രണ്ടാം സ്ഥാനത്ത്.
പരുക്ക് ഗുരുതരമാണെങ്കില്‍ ചാമ്പ്യന്‍സ് ലീഗ് സെമി ബെര്‍ത്ത് ഉറപ്പിച്ച അത്‌ലറ്റികൊയ്‌ക്ക് കോസ്റ്റയുടെ അഭാവം തിരിച്ചടിയാകും. ഏപ്രില്‍ 22നാണ് അത്‌ലറ്റികൊ മാഡ്രിഡും ചെല്‍സിയുമായുളള ആദ്യപാദ സെമി ഫൈനല്‍.
https://www.facebook.com/Malayalivartha