സ്‌പാനിഷ് ലാലിഗ കിരീടം തേടി ശനിയാഴ്‌ച ബാഴ്‌സ അത്‌ലറ്റിക്കോ പാരാട്ടം
സ്പാനിഷ് ലാലിഗ കിരീടം തേടി ശനിയാഴ്ച അത്!ലറ്റിക്കോ മാഡ്രിഡ് ബാഴ്‌സലോണയുടെ നൗകാമ്പ് മൈതാനത്തെത്തും. ഇരു ടീമുകളുടെയും ലീഗിലെ അവസാന മത്സരമെന്നതിലുപരി ബാഴ്‌സ-അത്!ലറ്റിക്കോ പോരാട്ടം സ്പാനിഷ് ലീഗിലെ യഥാര്‍ഥ ഫൈനലായി മാറിയിരിക്കയാണ്.
കിരീടത്തിനായുള്ള അവസാനവട്ട ഓട്ടത്തില്‍ മുന്നിലെത്താന്‍ ഞായറാഴ്ച അത്!ലറ്റിക്കോയും ബാഴ്‌സയും നടത്തിയ ശ്രമങ്ങള്‍ സമനിലയില്‍ കുരുങ്ങി. മറ്റൊരു മുന്‍നിര ടീമായ റയല്‍മാഡ്രിഡ് സെല്‍റ്റാ വീഗോയോട് തോറ്റ്(0-2) കിരീടവഴിയില്‍നിന്ന് പുറത്തായി. ഇതോടെയാണ് ശനിയാഴ്ചത്തെ ബാഴ്‌സ-അത്!ലറ്റിക്കോ മത്സരം കിരീടപ്പോരാട്ടമായി മാറിയത്. ബാഴ്‌സ എല്‍ച്ചെയോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് മുന്‍തൂക്കം നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയത്. അത്!ലറ്റിക്കോയാവട്ടെ അവരുടെ മണ്ണില്‍ 1-1 ന് മലാഗയ്ക്ക് മുന്നില്‍ കുരുങ്ങി. രണ്ടാംപകുതിയില്‍ ഗാര്‍സിയ സാഞ്ചസി(65)ന്റെ ഗോളില്‍ മലാഗ മുന്നിലെത്തി. ഒമ്പത് മിനിറ്റിന്റെ ഇടവേളയില്‍ മലാഗ വലയില്‍ പന്തെത്തിച്ച് ടോബി അള്‍ഡെര്‍വെയ്‌റെല്‍ഡ്(74) അത്!ലറ്റിക്കോയുടെ മാനവും കിരീടപ്രതീക്ഷയും കാത്തു.
ഒന്നാംസ്ഥാനത്തുള്ള അത്!ലറ്റിക്കോ(89)യ്ക്ക് ശനിയാഴ്ച രണ്ടാമന്മാരായ ബാഴ്‌സ(86)യെ സമനിലയില്‍ തളച്ചാലും 90 പോയന്റുമായി 18 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലാലിഗ കിരീടം സ്വന്തമാക്കാം. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയുടെ ബാഴ്‌സയ്ക്ക് അത്!ലറ്റിക്കോക്കെതിരായ ജയത്തിലൂടെ മാത്രമേ 89 പോയന്റ് നേടി കിരീടം നിലനിര്‍ത്താനുള്ള സാഹചര്യമൊരുങ്ങൂ. അതും ലാലിഗ നിയമമനുസരിച്ച് നേര്‍ക്കുനേര്‍ പോരാട്ടത്തിലെ വിജയത്തിന്റെ പിന്‍ബലത്തിലും. ലാലിഗയില്‍ കഴിഞ്ഞ അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ നാലിലും അത്!ലറ്റിക്കോയെ കീഴടക്കിയ ചരിത്രമാണ് ബാഴ്‌സയ്ക്കുള്ളത്. എന്നാല്‍ അവസാനമായി കഴിഞ്ഞ ജനവരി 11-ന് നടന്ന ഈ സീസണിലെ ഇരുടീമുകളുടെയും പോരാട്ടം ഗോള്‍രഹിത സമനിലയിലായിരുന്നു..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha