2014 ഫിഫ ലോകകപ്പിന്‍െറ ഉദ്ഘാടനമത്സരത്തില്‍ ഏഷ്യന്‍ വിസില്‍
2014 ഫിഫ ലോകകപ്പിന്‍െറ ആദ്യവിസില്‍ മുഴക്കുന്നത് ഏഷ്യക്കാരന്‍. ജപ്പാന്‍കാരനായ യൂചി നിഷിമുറയാണ് സാവോപോളോയിലെ കൊറിന്ത്യന്‍സ് സ്റ്റേഡിയത്തില്‍ ബ്രസീല്‍-ക്രൊയേഷ്യ ഉദ്ഘാടനമത്സരം നിയന്ത്രിക്കാന്‍ ഫിഫ തെരഞ്ഞെടുത്തിരിക്കുന്നത്. സ്വന്തം നാട്ടുകാരായ ടൊറു സഗാര, ടൊഷീയൂകി നാഗി എന്നിവരാണ് ഗ്രൗണ്ടില്‍ നിഷിമുറയുടെ അസിസ്റ്റന്‍റുമാര്‍. നാലാം ഒഫീഷ്യലായി ഇറാന്‍കാരന്‍ അലിറെസ ഫഗാനിയും ഈ സംഘത്തിലുണ്ട്. ആദ്യ നാലു മത്സരങ്ങള്‍ നിയന്ത്രിക്കുന്ന റഫറിമാരുടെ പേര് വിവരങ്ങളാണ് ഫിഫ, വെബ്സൈറ്റ് വഴി പുറത്തുവിട്ടിരിക്കുന്നത്. 42കാരനായ നിഷിമുറ ഇത് രണ്ടാം തവണയാണ് ലോകകപ്പ് മത്സരം നിയന്ത്രിക്കാനത്തെുന്നത്. 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സും ബ്രസീലും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലടക്കം നാലു മത്സരങ്ങളിലാണ് അദ്ദേഹം വിസിലൂതിയത്. രണ്ടു ലോകകപ്പുകളില്‍ റഫറിയാകുന്ന മൂന്നാമത്തെ ജപ്പാന്‍കാരന്‍ എന്ന നേട്ടവും സാവോപോളോയിലെ മത്സരത്തിലൂടെ നിഷിമുറക്ക് സ്വന്തമാകും. ഷിസുവോ ടകാഡോ (1986,1990), ടൊറു കമില്‍കവ (2002, 2006) എന്നിവരാണ് ഇതിന് മുമ്പ് രണ്ടു ലോകകപ്പുകളില്‍ മത്സരം നിയന്ത്രിച്ച ജപ്പാന്‍കാര്‍.
2004ല്‍ റഫറി കരിയര്‍ ആരംഭിച്ച നിഷിമുറ 2007ലെ ഫിഫ അണ്ടര്‍ -17 ലോകകപ്പ്, 2009 ഫിഫ അണ്ടര്‍ 20 ലോകകപ്പ്, 2010 ഫിഫ ക്ളബ് ലോകകപ്പ്, 2012ലെ ഒളിമ്പിക്സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ്, 2007, 2011 ഏഷ്യാകപ്പ്, 2008 ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് എന്നിവയില്‍ റഫറിയായിരുന്നു. 2012ല്‍ എ.എഫ്.സി മെന്‍സ് റഫറി ഓഫ് ദ ഇയര്‍ പുരസ്കാരത്തിനും നിഷിമുറ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha