ലോകകപ്പ് ഫുട്‌ബാള്‍ : ബ്രസീലിന് വിജയത്തുടക്കം
സാവോപോളയില്‍ അതിരുകളില്ലാതെ പതഞ്ഞുയരുന്ന ആവേശമായിരുന്നു ഇന്നലെ. ആതിഥേയരായ ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള ഉദ്‌ഘാടന മത്സരത്തിന് മണിക്കൂറുകള്‍ക്കുമുമ്പു തന്നെ സവോപോളോ നഗരം ജന സാഗരമാകാന്‍ തുടങ്ങിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും കളി കാണാന്‍ ധാരാളം പേര്‍ എത്തിയിരുന്നു. ഇന്നലെ ബ്രസീലിയന്‍ തെരുവുകളില്‍ സ്വദേശികളെക്കാള്‍ ഏറെ വിദേശികളായിരുന്നു.
ഇന്ത്യന്‍ സമയം രാത്രി 11.30 തോടെ ആരംഭിച്ച ഉദ്‌ഘാടന ചടങ്ങില്‍ പോപ്പ് താരം ജെന്നിഫര്‍ ലോപ്പസും പിറ്റ്‌സുളും നൂറുകണക്കിന് സാംബാ നര്‍ത്തകരും ഡ്രമ്മര്‍മാരും ജിംനാസ്റ്റിക് പ്രകടനങ്ങളും ചേര്‍ന്ന് മാസ്‌മരിക വിരുന്നാണുണ്ടായിരുന്നത്. എന്നാല്‍ ഏറ്റവുമധികം വിസ്‌മയിപ്പിച്ചത് ലോകകപ്പിന്റെ കിക്കോഫിനായി എത്തിയ പ്ലാരാ പ്ലീജിയ എന്ന ചലന വൈകല്യരോഗം ബാധിച്ച് വ്യക്തി ലോകകപ്പിന്റെ കിക്കോഫിനായി വേദിയിലെത്തിയതാണ്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ വീല്‍ ചെയറിലാണ് എത്തിയത്. ബെല്‍ജിയം സ്വദേശിയായ ഡാഫ്‌നെ കോര്‍ണെസാണ് ഉദ്‌ഘാടനചടങ്ങുകള്‍ സംവിധാനം ചെയ്‌തത്. വിവിധ രാജ്യങ്ങളിലുള്ള തലവന്മാര്‍ ഉദ്‌ഘാടന ചടങ്ങിനെത്തിയിരുന്നു.
https://www.facebook.com/Malayalivartha