ചാമ്പ്യന്മാരാകാന്‍ വന്ന അര്‍ജന്റീന ആദ്യം വിറച്ചു, സെല്‍ഫ് ഗോളും മെസിയും അവസാനം അര്‍ജന്റീനയെ രക്ഷിച്ചു
ചാമ്പ്യന്മാരുമെന്ന് പ്രവചിക്കുന്ന ടീമായ അര്‍ജന്റീന ബോസ്‌നിയക്കെതിരെ നന്നായി വിറച്ചു. അവസാനം മെസി രക്ഷകനായെത്തി അര്‍ജന്റീനയെ വിജയിപ്പിച്ചു. ബോസ്‌നിയയുടെ ഏകഗോള്‍ ലിബി സെവിച്ചും നേടി. മെസിയുടെ ഇതിഹാസ പദവിയോ അര്‍ജന്റീനയുടെ ചരിത്രത്തിളക്കമോ ബോസനിയയെ കളിയുടെ ഒരു ഘട്ടത്തിലും അലട്ടിയിരുന്നില്ല. കൃത്യമായ പാസുകളും പ്രതിരോധ തന്ത്രങ്ങളുമായി അവര്‍ കളം നിറഞ്ഞപ്പോള്‍ അര്‍ജന്റീനക്ക് മേല്‍ക്കൈ നേടാന്‍ നന്നേ പാടുപെടേണ്ടി വന്നു.
മൂന്നാം മിനിറ്റില്‍ മിനിട്ടില്‍ അപ്രതീക്ഷിതമായി വീണ ഒരു സെല്‍ഫ് ഗോളാണ് ബോസനിയയുടെ വിജയത്തെ തടഞ്ഞത്. ബോക്‌സിന് ഇടത് ഭാഗത്തുനിന്ന് മെസിയെടുത്തൊരു ഫ്രീ കിക്ക് വലതു പോസ്റ്റിന് സമീപം റോജോ ഹെഡ് ചെയ്‌തെങ്കിലും പന്ത് ദിശമാറി ബോസനിയന്‍ മിഡ്ഫീല്‍ഡര്‍ കോളാസിനാച്ചിന്റെ കാലില്‍ തട്ടി വലയില്‍ കയറി.
ബോസ്‌നിയ തുടരെ അര്‍ജന്റീനന്‍ പോസ്റ്റില്‍ ആക്രമിച്ചുകൊണ്ടേയിരുന്നു. അര്‍ജന്റീന ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമോറോയുടെ മനസ്സാന്നിദ്ധ്യമാണ് അപകടങ്ങളില്‍ നിന്നവരെ രക്ഷിച്ച് നിര്‍ത്തിയത്. ഗോളെന്നുറച്ച മൂന്നവസരങ്ങളാണ് ഒന്നാംപകുതിയില്‍ തന്നെ റൊമോറോ തടഞ്ഞത്.
ആദ്യ പകുതി അവസാനിക്കുന്നതിന് ഒരുമിനിട്ട് മുമ്പ് മെസിയുടെ മാജിക്കില്‍ ഗാലറികള്‍ ഇളകിമറിഞ്ഞെങ്കിലും ബോക്‌സിനുള്ളില്‍ മെസി നിഷ്പ്രഭനായി. 65 -ആം മിനുട്ടില്‍ മധ്യനിരയില്‍ നിന്ന് മെസി തുടക്കമിട്ടൊരു നീക്കം അഗ്വേറയിലൂടേയും ഹിഗ്വനിലൂടെയും കൈമാറി സുരക്ഷിതമായി എത്തിയപ്പോള്‍ മെസിയത് കൃത്യമായി പോസ്റ്റിന്റെ വലതുമൂലയിലൂടെ നെറ്റിലെത്തിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha