ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടം തോമസ് മുള്ളര്‍ക്ക്
ലോകകപ്പിലെ ആദ്യ ഹാട്രിക് നേടി ജര്‍മ്മനിയുടെ തോമസ് മുളളര്‍ താരമായി. 2010-ലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ മുളളര്‍ ഇത്തവണയും സുവര്‍ണ പാദുകം ഉറപ്പിക്കാനുളള പോരാട്ടത്തിലാണ്.തോമസ് മുളളറെന്ന ഇരുപത്തിനാലുകാരനാണ് മുന്നില്‍ നിന്ന് പറങ്കിപടയെ തകര്‍ത്തത്. 2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ മികച്ച യുവതാരത്തിനുളള പുരസ്‌കാരവും സുവര്‍ണ്ണപാദുകവും സ്വന്തമാക്കിയ മുളളര്‍ ഇത്തവണയും രണ്ടും കല്‍പിച്ച് തന്നെയാണ് താനെന്ന് വ്യക്തമാക്കി കഴിഞ്ഞു.
തങ്ങളുടെ വജ്രായുധം തോമസ് മുളളറാണെന്ന് ആദ്യ മത്സരത്തിലുടെ തന്നെ ജര്‍മ്മനി തെളിയിച്ചു. അറ്റാക്കിംഗ് മിഡ് ഫീല്‍ഡറെന്ന വിശേഷണം ഈ കാലഘട്ടത്തില്‍ ഏറ്റവും അനുയോജ്യം മുളളര്‍ക്ക് തന്നെയാണ്. ആദ്യ പെനാല്‍റ്റി കിക്കിലുടെ സ്‌കോര്‍ചെയ്‌ത മുളളര്‍ ആദ്യ പകുതിയില്‍ തന്നെ ഗോള്‍വല ചലിപ്പിച്ചു.
ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ജര്‍മ്മനി മൂന്നാം സ്ഥാനത്തെത്തിയത് ഈ യുവതാരത്തിന്റെ കൂടി മികവിലായിരുന്നു. ആഫ്രിക്കയില്‍ നിന്ന് കാല്‍ പന്ത് കളിയുടെ തറവാട്ടിലേക്ക് ചാമ്പ്യന്‍ പോരാട്ടമെത്തുമ്പോള്‍ ഒരിക്കല്‍ കൂടി പ്രതിഭ തെളിയുക്കുമെന്ന് ഈ ബയോണ്‍ മ്യൂണിക്ക് താരം അടിവരയിടുന്നു. ഹാട്രിക്കോടെ ലോകകപ്പില്‍ മുളളറുടെ ഗോള്‍ നേട്ടം എട്ടായി. മെസ്സിയേയും നെയ്‌മറേയും ക്രിസ്റ്റ്യാനെയെയും പിന്തള്ളി ബ്രസീലിലെ താരം തോമസ്‌മുളളറാകുമോയെന്ന് കാത്തിരുന്നു കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha