ഏഷ്യന്‍ ശക്തികളായ ദക്ഷിണകൊറിയയെ അള്‍ജീരിയ വീഴ്‌ത്തി, റഷ്യയെ മറികടന്ന് ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍
ലോകകപ്പില്‍ ഇന്നലെ ഏഷ്യന്‍ പ്രതീക്ഷകളായ ദക്ഷിണകൊറിയയെ അള്‍ജീരിയ 4-2 ന് തോല്‌പിച്ചു. ആദ്യ പകുതിയില്‍തന്നെ അള്‍ജീരിയ മൂന്നു ഗോളുകള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ രണ്ടെണ്ണം തിരിച്ചടിക്കാന്‍ ഏഷ്യന്‍ രാജ്യത്തിന് കഴിഞ്ഞു. എന്നാല്‍ ഒരു പ്രാവശ്യം കൂടി കൊറിയന്‍ വല കുലുക്കി അള്‍ജീരിയ വിജയമുറപ്പിച്ചു. 1982 ന് ശേഷം ആദ്യമായാണ് അള്‍ജീരിയ ലോകകപ്പില്‍ ഒരു കളി ജയിക്കുന്നത്.
ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്നു പ്രവചിക്കപ്പെട്ട ബെല്‍ജിയം റഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. തുല്യശക്തികള്‍ തമ്മിലായിരുന്നു പോരാട്ടം. ആവേശം നിറഞ്ഞ മത്സരത്തില്‍ എണ്‍പത്തിയെട്ടാം മിനിറ്റിലായിരുന്നു ബെല്‍ജിയത്തിന്റെ വിജയഗോള്‍. സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡിന്റെ നീക്കത്തിനൊടുവിലായിരുന്നു ഗോള്‍. രണ്ടാം പകുതിയില്‍ ഇരുടീമുകളും നിരവധി അവസരങ്ങള്‍ മെനഞ്ഞെടുത്തെങ്കിലും ഒന്നും നേടാനായില്ല. അവസാന നിമിഷങ്ങളില്‍ റഷ്യ തളര്‍ച്ച കാണിച്ചതോടെ ബെല്‍ജിയം വിജയം കരസ്ഥമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha