ലോകകപ്പിന്റെ ഗ്രൂപ്പ് സിയില്‍ നിന്ന് ഗ്രീസ് പ്രീക്വാര്‍ട്ടറിലെത്തി, ജപ്പാന്‍ പുറത്ത്
ലോകകപ്പിന്റെ ഗ്രൂപ്പ് സിയില്‍ നിന്ന് മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഗ്രീസ് അപ്രതീക്ഷിത കുതിപ്പിലൂടെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഐവറികോസ്റ്ററിനെ 2-1 ന് കീഴടക്കിയതാണ് ഗ്രീക്കുകാര്‍ക്ക് തുണയായത്. ആദ്യ റൗണ്ടിലെ ഗ്രീസിന്റെ ആദ്യ വിജയമാണിത്. നേരത്തേ കൊളംബിയയോട് 3-0 ത്തിന് തോല്‍ക്കുകയും ജപ്പാനോട് ഗോള്‍രഹിത സമനില വഴങ്ങുകയും ചെയ്‌ത ഗ്രീസിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് വഴി സുഗമമാക്കിയത് ജപ്പാന്‍ 1-4 ന് കൊളംബിയയോട് തോറ്റതാണ്. ഇതോടൊപ്പം ജപ്പാനും ഐവറികോസ്റ്റിനും മുകളിലായി ഗ്രൂപ്പിലെ രണ്ടാംസ്ഥാനം ഗ്രീസിന് ലഭിക്കുകയായിരുന്നു.
അവസാന മിനിട്ടില്‍ ജോര്‍ജിയോസ് സമാരോസ് ഒരു പെനാല്‍റ്റിയിലൂടെ നേടിയ ഗോളാണ് ഗ്രീസിന്റെ വിജയത്തിന് കാരണമായത്. സമനിലയിലായാലും പ്രീക്വാര്‍ട്ടറിലെത്താന്‍ കഴിയുമായിരുന്ന ഐവറികോസ്റ്റിനെ കണ്ണീരിലാഴ്‌ത്തിയാണ് സമാരോസ് വിജയഗോള്‍ നേടിയത്.
ആദ്യപകുതിയില്‍ 1-1 ന് സമനില പിടിച്ചശേഷമാണ് ജപ്പാന്‍ തകര്‍ന്നു വീണത് . പതിനേഴാം മിനിട്ടില്‍ ക്വാര്‍ഡഡോയിലൂടെ കൊളംബിയ ലീഡ് നേടി.എന്നാല്‍ അവസാനം ഘട്ടത്തില്‍ മാര്‍ട്ടിനെസും റോഡ്രിഗസും നേടിയ ഗോളുകള്‍ക്ക് കൊളംബിയ ആധികാരിക വിജയം നേടുകയായിരുന്നു.
https://www.facebook.com/Malayalivartha