മത്സരത്തിനിടെ ഇറ്റാലിയന്‍ താരത്തെ കടിച്ചതിന് ഉറുഗ്വെന്‍ താരം ലൂയിസ് സുവാരസിന് ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഫിഫയുടെ വിലക്ക്, 67 ലക്ഷം രൂപ പിഴ
ഇറ്റാലിയന്‍ താരത്തെ മത്സരത്തിനിടെ കടിച്ചതിന് ഉറുഗ്വെന്‍ താരം ലൂയിസ് സുവാരസിന് ഫിഫയുടെ വിലക്ക്. ഒമ്പത് മത്സരങ്ങളില്‍ നിന്നാണ് സുവാരസിനെ ഫിഫ വിലക്കിയത്. ഇതോടെ ബ്രസീല്‍ ലോകകപ്പില്‍ ഉറുഗ്വെയുടെ മത്സരങ്ങള്‍ സുവാരസിന് നഷ്ടമാകും. ഗുരുതരമായ അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് ഫിഫയുടെ നടപടി. 67 ലക്ഷം രൂപ പിഴയും സുവാരസില്‍ നിന്ന് ഈടാക്കും. നാല് മാസത്തേക്ക് ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും സുവാരസിനെ വിലക്കിയിട്ടുണ്ട്.
ഗ്രൂപ്പ് ഡിയിലെ നിര്‍ണ്ണായകമായ ഇറ്റലി- ഉറുഗ്വെ മത്സരത്തിന്റെ എണ്‍പതാം മിനിറ്റിലാണ് സുവാരസ് ഇറ്റാലിയന്‍ പ്രതിരോധനിര താരം ജോര്‍ജിയോ ചെല്ലിനിയുടെ തോളില്‍ കടിച്ചത്. കടിച്ച പാടുമായി ചെല്ലിനി റഫറിയെ സമീപിച്ചെങ്കിലും സുവാരസിനെതിരെ നടപടിക്ക് അദ്ദേഹം തയ്യാറായില്ല. അതേസമയം ടെലിവിഷന്‍ ദൃശ്യങ്ങളില്‍ സുവാരസ് കടിക്കുന്നത് വ്യക്തമായതോടെയാണ് ഫിഫയുടെ അച്ചടക്ക നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha