ആകാക്ഷയുടെ മുള്‍മുനയില്‍ ഹോളണ്ട് മെക്‌സിക്കയെ തോല്‍പിച്ച് ക്വാര്‍ട്ടറിലെത്തി
ഇന്നലെ നടന്ന ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഗോള്‍ പോസ്റ്റിനു കീഴെ അതിമാനുഷികമായി മാറിയ ഗില്ലര്‍മോ ഒച്ചോവയെയും മെക്‌സിക്കന്‍ ആക്രമണങ്ങളുടെ തിരമാലകളെയും അവസാന സമയത്തെ പെനാല്‍റ്റിയുടെ സഹായത്തോടെ ചാടികടന്ന് ഹോളണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. മെക്‌സിക്കോയെ 2-1 നാണ് കഴിഞ്ഞ ലോകകപ്പിലെ റണ്ണര്‍ അപ്പുകളായ ഹോളണ്ട് കീഴക്കിയത്.
ആരംഭത്തില്‍ തന്നെ ആക്രമിച്ചു കളിച്ച മെക്‌സിക്കോയ്‌ക്ക് വേണ്ടി നാല്‍പത്തിയെട്ടാം മിനിട്ടില്‍ ജിയോവന്നിസെഡ് സാന്റോസ് ഗോള്‍ നേടി. എണ്‍പത്തിയെട്ടാം മിനിട്ടില്‍ വെസ്ലി സ്‌നൈഡറിലൂടെയാണ് ഹോളണ്ടിന് സമനില പിടിക്കാന്‍ കഴിഞ്ഞത്. ഇതിനിടയില്‍ സ്‌നൈഡറും ആര്യന്‍ റോഹിന്‍ വാന്‍ പേഴ്‌സിയുമൊക്കെ നടത്തിയ നിരവധി മുന്നേറ്റങ്ങള്‍ മെക്‌സിക്കന്‍ ഗോളി ഒചോവ തട്ടിയകറ്റി. ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച ഒചോവ ഹോളണ്ടിനെ പുറത്താക്കുമെന്ന് കരുതിയിരുന്നിടത്താണ് സ്‌നൈഡര്‍ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ വല കുലുക്കിയത്. മൂന്നു മിനിട്ടിനു ശേഷം റോബനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്‌തതിന് റഫറി പെനാല്‍റ്റി വിധിക്കുമ്പോള്‍ ഒചോവ നിസഹായനായിരുന്നു. ക്ലാസ് യാന്‍ ഹണ്ട്‌ലിയര്‍ എടുത്ത കിക്ക് ഹോളണ്ടിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം ഒരുക്കി.
ഈ ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ ബ്രസീലും അയല്‍ക്കാരായ കൊളംബിയയും ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം രാത്രി നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ വിജയം നേടിയാണ് ഇരു ലാറ്റിനമേരിക്കന്‍ വീരന്മാരും അവസാന എട്ടിലേക്ക് കാലെടുത്തു വച്ചത്. കൊളംബിയ ചരിത്രത്തിലാദ്യമായാണ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha