ആദ്യ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ജര്‍മ്മനിയും
ബ്രസീല്‍ ലോകകപ്പിലെ വെള്ളിയാഴ്ച നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ജര്‍മ്മനിയും ഏറ്റുമുട്ടും. ഫ്രാന്‍സ് നൈജീരിയയെയും ജര്‍മ്മനി അള്‍ജീരിയയെയുമാണ് പരാജയപ്പെടുത്തിയത്. അനായാസ ജയം നേടാമെന്ന ആത്മവിശ്വാസവുമായി ഇറങ്ങിയ ജര്‍മ്മനിയെ വിറപ്പിച്ച ശേഷമാണ് അള്‍ജീരിയ കീഴടങ്ങിയത്.
നിശ്ചിതസമയത്ത് ഗോള്‍രഹിത സമനിലയായതോടെ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 2-1നാണ് ജര്‍മ്മനിയുടെ വിജയം. അധിക സമയത്തിന്റെ രണ്ടാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഷറിലാണ് ജര്‍മ്മനിക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 119-ആം മിനിറ്റില്‍ ഓസിലിലൂടെ ജര്‍മ്മനി ലീഡ് ഉയര്‍ത്തി. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കെയായിരുന്നു അള്‍ജീരിയയുടെ ആശ്വാസ ഗോള്‍.
ഇത്തവണത്തെ ചാമ്പ്യന്‍മാരാകുമെന്ന് പ്രവചിക്കപ്പെട്ട ടീമുകളിലൊന്നായ ജര്‍മ്മനിയുടെ പ്രതിരോധത്തിലെ പിഴവുകള്‍ എടുത്തു കാട്ടുന്നതായിരുന്നു ഇന്നത്തെ മത്സരം. സ്ലിമാനിയും ഫെഗൗളിയുമടങ്ങുന്ന അള്‍ജീരിയന്‍ മുന്നേറ്റനിര ജര്‍മ്മന്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചു കയറി. പലപ്പോഴും ഗോളി ന്യൂയര്‍ക്ക് പ്രതിരോധക്കാരന്റെ കൂടി റോള്‍ ഏറ്റെടുക്കേണ്ടി വന്നു. 28 ഷോട്ടുകളാണ് ജര്‍മ്മനി പായിച്ചത്. മരിയോ ഗോട്‌സെയ്ക്ക് പകരം ഷറില്‍ കളത്തിലെത്തിയതോടെയാണ് ജര്‍മ്മന്‍ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചയേറിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha