പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചു ഇനി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍
ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചിരിക്കുന്നു. ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. ജൂണ്‍ 12 ന് തുടങ്ങിയ മത്സരങ്ങളില്‍ 32 ടീമുകളുണ്ടായിരുന്നു. അതില്‍ ശേഷിക്കുന്നത് 8 ടീമുകള്‍ മാത്രം. ഈ എട്ടുപേരില്‍ ഒരാളെ വിജയം കാത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങള്‍ വാശിയേറിയതായിരിക്കും. ജയിക്കാന്‍ വേണ്ടി ഇതുവരെ കാണാത്ത അടവുകള്‍ അവര്‍ പ്ര.യോഗിക്കും. മികച്ച പോരാട്ടമായിരിക്കും ഇനിയുള്ളത്.
ഇന്ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ജര്‍മ്മനിയും ഫ്രാന്‍സും ഏറ്റുമുട്ടും. ഈ ലോകകപ്പിലെന്നല്ല, കഴിഞ്ഞ നാലഞ്ചു ലോകകപ്പുകളിലെങ്കിലും കിരീടം കല്‍പ്പിക്കപ്പെട്ട ടീമായിരുന്നു ജര്‍മ്മനി. എന്നാല്‍ പ്രകടനങ്ങളെല്ലാം മെച്ചപ്പെട്ടതായിരുന്നതെങ്കിലും 1990 ന് ശേഷം ഒരിക്കല്‍ പോലും അവര്‍ക്ക് കീരീടത്തില്‍ തൊടാനായില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ ജര്‍മനി 2-1 ന് ഫ്രാന്‍സിനെ തോല്‍പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്രാന്‍സ് ഇതേ മാര്‍ജിനില്‍ ജര്‍മനിയേയും തോല്‌പിച്ചിരുന്നു.
തുടര്‍ച്ചയായ ഒന്‍പതാം ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലാറ്റിനമേരിക്കന്‍ ടീമുകളായ ബ്രസീലും കൊളംബിയയുമാണ് രണ്ടാം മത്സരത്തില്‍ മത്സരിക്കുക. ചരിത്രത്തില്‍ ആദ്യമായാണ് കൊളംബിയ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്. ലോകകപ്പില്‍ ബ്രസീലിനോട് മത്സരിക്കുന്നതും ഇതാദ്യമായിട്ടുമാണ്.
ശനിയാഴ്‌ച ആദ്യ മത്സരത്തില്‍ അര്‍ജന്റീന ബെല്‍ജിയത്തെ നേരിടുമ്പോള്‍ നെതര്‍ലാന്‍ഡും കോസ്റ്റാറിക്കയും തമ്മിലാണ് സെമിഫൈനല്‍ ബര്‍ത്തിനായുള്ള അവസാന പോരാട്ടം.
https://www.facebook.com/Malayalivartha