ഈ ലോകകപ്പിലേക്ക് ഇനി നെയ്മര്‍ ഇല്ല
ലോകകപ്പിലെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊളംബിയയോട് ഏറ്റുമുട്ടിയ ബ്രസീല്‍ താരമായ നെയ്മര്‍ക്ക് ഗുരുതരമായ പരിക്ക് നട്ടെല്ലിലുണ്ടായി. അതേ തുടര്‍ന്ന് ലോകകപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ നെയ്മര്‍ക്ക് കളിക്കാനാവില്ലെന്ന് ടീം ഡോക്ടര്‍ വ്യക്തമാക്കി.
കൊളംബിയയുടെ കാമിയ സുനിഗയുടെ ഇടിയേറ്റാണ് നെയ്മര്‍ക്ക് പരിക്കുണ്ടായത്. ഉടന്‍ തന്നെ സ്ട്രെച്ചറില്‍ അദ്ദേഹത്തെ സ്റ്റേഡിയത്തിനു പുറത്തേക്കും തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സ്കാനിങ്ങിനു വിധേയനാക്കുകയും ചെയ്തു. ഇരുപത്തിരണ്ടുകാരനായ നെയ്മര്‍ ലോകകപ്പില്‍ ഇതു വരെ നാലു ഗോള്‍ നേടിയിരുന്നു. കൊളംബിയയ്ക്കെതിരായ മത്സരത്തില്‍ രണ്ടു തവണ മഞ്ഞ കാര്‍ഡ് കിട്ടിയ തിയോഗോയ്ക്കു കൂടി കളിക്കാന്‍ സാധിക്കാതെ വരുന്നതോടെ ജര്‍മ്മനിക്കെതിരായ സെമിഫൈനല്‍ ബ്രസീലിന് പ്രയാസമേറും.
https://www.facebook.com/Malayalivartha