ബ്രസീല്‍ - ജര്‍മ്മനി സെമിഫൈനല്‍ ഇന്ന് രാത്രി 1.30 ന്
ലോകകപ്പ് ഫുട്‌ബോള്‍ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും. നെയ്‌മറില്ലാതെ ആറാം കിരീടം ലക്ഷ്യമിടുന്ന ബ്രസീല്‍, മുന്‍ ചാമ്പ്യന്മാരായ ജര്‍മനി, അര്‍ജന്റീന, ഹോളണ്ട് തുടങ്ങിയവരാണ് സെമിയില്‍ മാറ്റുരയ്‌ക്കുക. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 1.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ ജര്‍മനിയെ നേരിടും.
സാവോ പോളയില്‍ നാളെ നടക്കുന്ന രണ്ടാം സെമിയില്‍ അര്‍ജന്റീന ഹോളണ്ടിനെയും നേരിടും. ബ്രസീലിലെ സൂപ്പര്‍താരം നെയ്‌മര്‍ പരിക്കേറ്റു പുറത്തായതും ടൂര്‍ണമെന്റില്‍ രണ്ടു മഞ്ഞകാര്‍ഡി കണ്ട നായകന്‍ തിയാഗോയുടെ അഭാവവും ബ്രസീലിന് കനത്ത തിരിച്ചടിയാണ്. നെയ്‌മറുടെ അഭാവം വില്യന്‍, ബെര്‍നാഡ്, ഓസ്‌കാര്‍, ഹെര്‍നാനസ് എന്നിവരില്‍ ഒരാളെക്കൊണ്ടു വേണം കോച്ച് ലൂയി ഫിലിപ്പ് സ്‌കോളാരിക്കു നികത്താന്‍. തിയാഗോയ്‌ക്കു പകരം ബയേണ്‍ മ്യൂണിക്കിന്റെ പ്രതിരോധക്കാരന്‍ ഡാന്റെ കളിക്കും.
ബ്രസീലും ജര്‍മനിയും 2002 ലോകകപ്പില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അന്ന് ബ്രസീല്‍ ജര്‍മനിയെ 2 ഗോളുകള്‍ക്ക് കീഴടക്കി കിരീടം നേടിയിരുന്നു. അന്ന് കളിച്ചവരൊന്നും ഇന്നില്ല.
ജര്‍മന്‍ കോച്ച് ജോക്വിം ല്യൂ മൂന്നാം തവണയാണ് സെമിയില്‍ പങ്കാളിയാകുന്നത്. അള്‍ജീരിയയ്‌ക്കെതിരായ മത്സരത്തില്‍ തുടയ്‌ക്കു പരിക്കേറ്റ ഷോദ്രാന്‍ മുസ്‌താഫി ലോകകപ്പില്‍ നിന്നു പുറത്തായത് ജോക്വിം ല്യൂവിനു പ്രയാസമേറിയിരിക്കുകയാണ്. ജര്‍മനി ഈ ലോകകപ്പില്‍ ആദ്യമായാണു ബെലോ ഹൊറിസോണ്ടയില്‍ മിനാരിയോ സ്റ്റേഡിയത്തില്‍ കളിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha