ഇതെങ്ങനെ സഹിക്കും? ജര്‍മനിയുടെ ബോംബ് വര്‍ഷത്തില്‍ ബ്രസീലിനൊപ്പം ആരാധകരും തകര്‍ന്നു; ഇനി പ്രതീക്ഷ അര്‍ജന്റീന
ജര്‍മനിയുടെ തടുക്കാന്‍ പറ്റാത്ത 7 ബോംബുകളില്‍ മഞ്ഞപ്പട തകര്‍ന്നടിഞ്ഞപ്പോള്‍ ലേകത്തെമ്പാടുമുള്ള ബ്രസീല്‍ ആരാധകരേയും അത് തകര്‍ത്തു കളഞ്ഞു പലര്‍ക്കും സങ്കടം മറച്ചുവയ്‌ക്കാനായില്ല. എല്ലാത്തിനും കാരണം നെയ്‌മറുടെ പരിക്കാണെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. നെയ്‌മര്‍ പോയതോടെ നന്നായി കളിച്ചു വന്ന ബ്രസീല്‍ ടീമിന്റെ താളം തെറ്റി.
ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ നെയ്‌മറില്ലാതെ കളത്തിലിറങ്ങിയ ബ്രസീല്‍ ജര്‍മ്മനിയില്‍ നിന്ന് കനത്ത പരാജയം ഏറ്റുവാങ്ങി. ഏഴുതവണയാണ് ബ്രസീലിയന്‍ വലയ്‌ക്കുള്ളില്‍ ജര്‍മ്മനി ഗോളടിച്ചത്. ആദ്യ പകുതിയില്‍ അഞ്ചും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകള്‍ . കളിയുടെ അവസാന നിമിഷത്തില്‍ ഒസ്‌കാര്‍ വഴി ബ്രസീലിന് ആശ്വാസ ഗോള്‍. ഏഴിനെതിരെ സൂപ്പര്‍ താരങ്ങള്‍ക്ക് നേടാനായത് ഒരു ഗോള്‍ മാത്രം. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും മോശപ്പെട്ട തോല്‍വിയായിരുന്നു ബ്രസീലിന്റേത്.
പതിനൊന്നാം മിനിട്ടില്‍ തോമസ് മുള്ളറാണ് ജര്‍മ്മന്‍ ഗോള്‍ വെടിക്കെട്ടിന് തുടക്കമിട്ടത്. പിന്നീട് 23,24,26,29 മിനിട്ടുകളില്‍ ക്ലോസെയും ക്രൂസും രണ്ടു ഗോളും ഖെദിരയും ബ്രസീലിയന്‍ വല ചലിപ്പിച്ചു. രണ്ടാം പകുതിയിലെ അറുപത്തിഒമ്പതാം മിനിട്ടിലും എഴുപത്തിഒമ്പതാം മിനിട്ടിലും രണ്ടു ഗോളുകള്‍ ആന്ദ്രേ ഷുര്‍ലെ നേടി.
ലോകത്തുടനീളമുള്ള മഞ്ഞപ്പടയുടെ ആരാധകര്‍ ജര്‍മ്മനി ഗോള്‍ വര്‍ഷിക്കുന്നത് കണ്ട് കണ്ണീര്‍ പൊഴിച്ചു. നെയ്‌മറുടെ അഭാവം ബ്രസീലിന് വന്‍ തിരിച്ചടിയായി. മധ്യനിരയില്‍ ഭാവനാസമ്പന്നമായ നീക്കം മെനയാന്‍ ആളില്ലാതെ ബ്രസീല്‍ കഷ്‌ടപ്പെട്ടു. തിരിച്ചടിയില്‍ പന്ത് ഏറെ നേരം കൈവശം വച്ചെങ്കിലും അതൊന്നും ജര്‍മ്മന്‍ വല തുളയ്‌ക്കാന്‍ തക്കവിധം പഴുതു കണ്ടെത്താന്‍ ബ്രസീലിനായില്ല. നെയ്‌മറിന്റെ സാന്നിദ്ധ്യം ഓര്‍മ്മിപ്പിയ്‌ക്കാനായി ദേശീയഗാന വേളയല്‍ ബ്രസീല്‍ ടീം പത്താം നമ്പര്‍ ജഴ്‌സി പിടിച്ചുകൊണ്ടായിരുന്നു ഇറങ്ങിയത്. നെയ്‌മറിന്റെ പകരക്കാരനായി ലൂയിസ് ഗുസ്‌താവോയെ ആയിരുന്നു സ്‌കൊളാരി കളത്തിലേക്കു വിട്ടത്. രണ്ടു മഞ്ഞ കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് തിയാഗോ സില്‍വയുടെ അഭാവത്തില്‍ ഡേവിഡ് ലൂയിസിനായിരുന്നു നായകന്റെ റോള്‍.
രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന ഹോളണ്ടിനെ നേരിടും.
ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ഫൈനല്‍ സ്വപ്‌നം കണ്ടവര്‍ ഏറെയാണ്. ഏതായാലും ബ്രസീല്‍ പോയതോടെ ആരാധകരും കൂറുമാറി. അടുത്ത പ്രതീക്ഷ അര്‍ജന്റീനയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha