ലോകകപ്പ് ഗോള്‍ വേട്ടയില്‍ ചരിത്രം കുറിച്ച് ക്ലോസെ
ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോള്‍സ്‌കോറര്‍മാരുടെ പട്ടികയില്‍ ജര്‍മ്മനിയുടെ മിറാസ്ലോവ് ക്ലോസെ ഒന്നാമതെത്തി. ബ്രസീലിന്റെ റൊാണാള്‍ഡോയുടെ 15 ഗോള്‍ എന്ന റെക്കോര്‍ഡാണ് ക്ലോസെ തകര്‍ത്തത്.
ബ്രസീലിനെതിരെ ഇരുപത്തിമൂന്നാം മിനിട്ടിലായിരുന്നു ക്ലോസെയുടെ ചരിത്രം കുറിച്ച ഗോള്‍. മിറോസ്ലോവ് ക്ലോസെ എന്ന ജര്‍മ്മനിയുടെ പതിനൊന്നാം നമ്പര്‍ താരം ചരിത്ര പുസ്‌തകത്തിലേക്ക് നടന്നു കയറിയ നിമിഷം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളെന്ന റെക്കോര്‍ഡ് 16 ഗോളുകളോടെ ക്ലോസെ സ്വന്തമാക്കി. 4 ലോകകപ്പുകളിലെ 23 മത്സരങ്ങളില്‍ നിന്നാണ് ക്ലോസെയാണ് റെക്കോര്‍ഡ് നേട്ടം. 3 ലോകകപ്പുകളിലായി 15 ഗോളുകള്‍ നേടിയ ബ്രസീല്‍ താരം റൊണാള്‍ഡോ ഇനി സര്‍വകലാ ഗോള്‍ വേട്ടക്കാരില്‍ രണ്ടാമനായി.
ബ്രസീല്‍ ലോകകപ്പില്‍ ജര്‍മ്മന്‍ നിരയില്‍ ഇടം നേടിയ ഏക സ്‌ട്രൈക്കറായിരുന്നു മുപ്പത്തിയാറുകാരനായ ക്ലോസെ. ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര മത്സരങ്ങളുടെയും ഗോളുകളുടെയും ജര്‍മ്മന്‍ റെക്കോര്‍ഡും ഇദ്ദേഹത്തിന്റെ പേരിലാണ്. 133 മത്സരങ്ങളില്‍ നിന്ന് ജര്‍മ്മനിക്കുവേണ്ടി ബൂട്ടണിഞ്ഞ ക്ലോസെ 71 തവണ ലക്ഷ്യം കണ്ടു. പോളണ്ടില്‍ ജനിച്ച് ജര്‍മ്മനിക്കായി കുപ്പായമണിഞ്ഞ ഈ മുന്നേറ്റക്കാരന്റെ അവസാന ലോകകപ്പാകും ബ്രസീലിലേതെന്ന് സംശയമില്ല.
https://www.facebook.com/Malayalivartha