ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ജര്‍മ്മനിയെ നേരിടും
രണ്ടര പതിറ്റാണ്ടിനുശേഷം ലോകകപ്പിന്റെ ഫൈനലില്‍ വീണ്ടുമൊരു അര്‍ജന്റീന-ജര്‍മനി പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേരോ ബാറിനു കീഴെ കാട്ടിയ ഇന്ദ്രജാല മികവില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പ് ഹോളണ്ടിനെ രണ്ടിനെതിരെ നാലു ഗോളിന് തോല്‍പിച്ചാണ് അര്‍ജന്റീന ഇരുപത്തിനാലു വര്‍ഷത്തിനുശേഷം ലോകകപ്പിന്റെ കലാശരപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ഞായറാഴ്‌ച മാറക്കാനയിലാണ് അര്‍ജന്റീന-ജര്‍മനി കലാശപ്പോരാട്ടം. ആതിഥേയരായ ബ്രസീലിനെ ഒന്നിനെതിരെ ഏഴ് ഗോളിന് തോല്‍പ്പിച്ചാണ് ജര്‍മനി ഫൈനലില്‍ കയറിയത്.
രണ്ടാം സെമിയില്‍ 120 മിനിറ്റ് നേരം കളിച്ചിട്ടും ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്. ഷൂട്ടൗട്ടില്‍ ഹോളണ്ടിന്റെ വ്‌ളൂറിന്റെയും വെസ്ലി സ്‌നൈഡറുടെയും കിക്കുകള്‍ തടഞ്ഞാണ് റൊമേരൊ ടീമിന് സ്വപ്‌ന തുല്യമായ ജയം സമ്മാനിച്ചത്. എ.എസ് മൊണാക്കോയുടെ കീപ്പറായ റൊമേരോയാണ് കളിയിലെ താരം. അര്‍ജന്റീനയ്‌ക്കുവേണ്ടി കിക്കെടുത്ത ലയണല്‍ മെസ്സി, എസ്‌ക്വല്‍ ഗരായ്, സെര്‍ജിയോ അഗ്യൂറോ, മാക്‌സി റോഡ്രിഗ്‌സ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഹോളണ്ടിനുവേണ്ടി ആര്യന്‍ റോബനും ക്യൂറ്റിനും മാത്രമാണ് ലക്ഷ്യം കാണാനായത്.
https://www.facebook.com/Malayalivartha