ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 24 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി
ഫിഫ ഫുഡ്ബോള്‍ ലോക റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റം. ഇരുപത്തിനാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 143ാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. കൊച്ചിയില്‍ പലസ്തീനുമായി നടന്ന സൗഹൃദമത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ 167ാം സ്ഥാനത്തായിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന് ഇന്ത്യയേക്കാള്‍ രണ്ടുസ്ഥാനം മുന്നിലാണ്. ഇപ്പോഴും ഒന്നാം സ്ഥാനത്ത് സ്പെയിന് തന്നെയാണ്. ജര്‍മനി രണ്ടാം സ്ഥാനത്തും അര്‍ജന്റീന മൂന്നാംസ്ഥാനത്തും റാങ്കിങ്ങില്‍ 26ാം സ്ഥാനത്ത് നില്ക്കുന്ന ജപ്പാനാണ് പട്ടികയില്‍ മുന്നിലുള്ള ഏഷ്യന്‍ രാജ്യം.
https://www.facebook.com/Malayalivartha