നട്ടെല്ലിനു പരിക്കേറ്റ നെയ്‌മറുടെ തിരിച്ചു വരവ് ഇരട്ട ഗോളുമായി
ബ്രസീല്‍ ലോകകപ്പില്‍ എതിര്‍ ടീമംഗം ഇറ്റലിയുടെ ചെലീനിയെ കടിച്ചു പരിക്കേല്പിച്ചതിന് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ വിലക്ക് നേരിടുന്ന ഉറുഗ്വായ് ഫുട്‌ബോള്‍ താരം ലൂയീ സുവാരസിന് പുതിയ ക്ലബ്ബായ ബാഴ്‌സലോണയില്‍ വിജയകരമായ \'അരങ്ങേറ്റം\'. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ സുവാരസ് ഗോളടിച്ചില്ലെങ്കിലും മെക്‌സിക്കന്‍ ടീം ക്ലബ് ലിയോണിനെതിരെയുള്ള സന്നാഹ മത്സരത്തില്‍ ബാഴ്‌സലോണ മറുപടിയില്ലാത്ത ആറ്് ഗോളിന്(6-0) ജയിച്ചു. \'കടിയന്‍\' എന്ന ചീത്തപ്പേരുണ്ടെങ്കിലും ബാഴ്‌സലോണ ആരാധകരില്‍നിന്ന് ഹൃദ്യമായ വരവേല്പാണ് സുവാരസിന് കിട്ടിയത്. ബാഴ്‌സയ്ക്കുവേണ്ടി അംഗീകൃതമത്സരം കളിക്കാന്‍ സുവാരസിന് ഒക്ടോബര്‍ വരെ കാത്തിരിക്കണം. ഒക്ടോബറിലാണ് ഫിഫയുടെ വിലക്ക് അവസാനിക്കുക.
ലോകകപ്പില്‍ കൊളംബിയയുമായുള്ള കളിക്കിടെ നട്ടെല്ലിന് ക്ഷതമേറ്റശേഷം ആദ്യമായി കളിക്കാനിറങ്ങിയ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ രണ്ടു ഗോളുമായി തിരിച്ചുവരവ് ഓര്‍മിക്കുന്നതാക്കി. ബാഴ്‌സയ്ക്കുവേണ്ടി സൂപ്പര്‍ താരം ലയണല്‍ മെസ്സി, മുനീര്‍ എല്‍ ഹദാദി(2), സാന്‍ഡ്രോ എന്നിവരും ഗോളടിച്ചു.
https://www.facebook.com/Malayalivartha