സച്ചിന് തിങ്കളാഴ്ച കൊച്ചിയില്‍ എത്തും
കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അനാവരണത്തിന് ടീം ഉടമ കൂടിയായ സച്ചിന് തിങ്കളാഴ്ച കൊച്ചിയില്‍ എത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് സച്ചിന് എത്തുക. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് ടീമിന്റെ ജേഴ്സി അനാവരണച്ചടങ്ങ് നടക്കുന്നത്. ഇപ്പോള്‍ തൃശൂരില്‍ പരീശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ 27 പേരും ജേഴ്സി അനാവരണച്ചടങ്ങിനെത്തും. മഞ്ഞ നിറത്തിലുള്ള കേരളത്തനിമയുള്ള ജഴ്സിയായിരിക്കും ടീമിന്റേതെന്നാണ് സൂചന. ടീമിന്റെ തീംസോംഗും സച്ചിന് പുറത്തിറക്കും. ഐഎസ്എല്ലിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കേണ്ട ഫുട്ബോള്‍ വികസനവുമായി ബന്ധപ്പെട്ട് കേരളാ ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധികളുമായി സച്ചിന് ചര്‍ച്ച നടത്തും.
അതേസമയം കേരളാ ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യ മത്സരം ഒക്ടോബര്‍ 27 ല്‍ നിന്ന് നവംബര്‍ ആറിലേക്ക് മാറ്റി. ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്ന മൈതാനങ്ങളില്‍ ചിലത് വിട്ടുകിട്ടാനുള്ള ബുദ്ധിമുട്ടാണ് മത്സരക്രമങ്ങള്‍ മാറ്റാന്‍ കാരണം. കൊച്ചിയിലെ മത്സരം നവംബര്‍ ആറിലേക്ക് മാറ്റിയതോടെ, അടുത്ത മാസം എട്ടിന് നടക്കുന്ന ഇന്ത്യാ വിന്‍ഡീസ് ഏകദിനത്തിന് ശേഷം കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ഫുട്ബോളിന് ഒരുക്കാനുള്ള കൂടുതല്‍ സമയം ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha