ലയണൽ മെസ്സി എപ്പോൾ വിരമിക്കും എന്ന ചോദ്യത്തിന് മറുപടി ; വിരമിക്കൽ ലോക കിരീടത്തിൽ മുത്തമിട്ടതിനുശേഷം മാത്രം

ലയണൽ മെസ്സി എപ്പോൾ വിരമിക്കും എന്ന ചോദ്യം കേട്ടുതുടങ്ങിയിട്ട് നാളുകൾ ഏറെ ആയി. ഒടുവിൽ മെസ്സി തന്നെ അതിന് മറുപടി നൽകിയിരിക്കുകയാണ്. ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടതിനുശേഷം മാത്രമായിരിക്കും ഇനി വിരമിക്കലെന്ന് മെസ്സി പറഞ്ഞു കഴിഞ്ഞു.
ലോകകപ്പ് കിരീടം ഉയർത്തുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് മെസ്സി വ്യക്തമാക്കി. ഇന്നലെയായിരുന്നു മെസ്സിയുടെ മുപ്പത്തൊന്നാം ജന്മ ദിനം. ലോകകപ്പ് കിരീടം ഉപേക്ഷിക്കില്ലയെന്നും കിരീടം അർജന്റീനയിൽ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മെസ്സി പറഞ്ഞു. അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം ഏറെ പ്രത്യേകതയുള്ളതാണ്. എന്നാൽ ലകകപ്പ് കിരീടം ഉയർത്തുക എന്ന ലക്ഷ്യത്തിന്റെ അടുത്തേക്ക് എത്താൻ മെസ്സിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ഫൈനലിൽ ഗോഡ്‌സെ എന്ന ജർമൻ കാരന്റെ ഗോളിന് മുന്നിൽ മെസ്സിക്കും സംഘത്തിനും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. സ്വപ്ന സാക്ഷാത്കാരത്തിനുള്ള കാത്തിരിപ്പിലാണ് മെസ്സിയും സംഘവും . അതിനുവേണ്ടി കയ്യും മെയ്യും മറന്ന് കളിക്കാനാണ് മെസ്സിയും സംഘവും ഇറങ്ങുന്നത്. പല നേട്ടങ്ങളും കൊയ്യാനായെങ്കിലും ലോകകപ്പ് കിരീടം നേടാനാകാത്തത് തന്റെ കരിയറിലെ ഏറ്റവും മോശം കാര്യമാണെന്ന് മെസ്സി കൂട്ടിച്ചേർത്തു. ഫുട്‌ബോൾ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ് മെസ്സിയും കൂട്ടരും പ്രീകോർട്ടറിൽ ഇറങ്ങുന്നത് കാണാൻ.
https://www.facebook.com/Malayalivartha