ഹോക്കി താരം ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പില്‍ ജോലി
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലെ ഗോള്‍കീപ്പര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും.വിദ്യാഭ്യാസവകുപ്പില്‍ ഡി.ഇ.ഒ ആയിട്ടാണ് നിയമനം.
ഗെയിംസില്‍ റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന മലയാളി താരം ട്വിന്റു ലുക്കയ്ക്ക് 25 ലക്ഷം രൂപ പാരിതോഷികം നല്‍കും. സ്ക്വാഷില്‍ മെഡല്‍ നേടിയ ദീപികയ്ക്ക് 17.5 ലക്ഷം രൂപയും പാരിതോഷികം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
https://www.facebook.com/Malayalivartha