ടോം ജോസഫിനും അഞ്ജുവിനും ജിവി രാജാ പുരസ്‌ക്കാരം
കായിക മേഖലയിലെ സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ജി.വി രാജ പുരസ്‌കാരം പ്രഖ്യാപിച്ചു.ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്, ദേശീയ വോളിബോള്‍ മുന്‍ താരം ടോം ജോസഫ്, ഏഷ്യന്‍ ഗെയിംസ് അവാര്‍ഡ് ജേതാക്കളായ ഒ.പി ജെയ്ഷ, ജിതിന്‍ തോമസ് എന്നിവര്‍ അര്‍ഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം.
അത്‌ലറ്റിക് രംഗത്തെ മികച്ച പരിശീലകയായി പി.ടി ഉഷയെ തെരഞ്ഞെടുത്തു. 50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം. കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ അര്‍ജുന പുരസ്‌കാരത്തിനും ടോം ജോസഫ് അര്‍ഹനായിരുന്നു. ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ടോം ജോസഫിന് ജി.വി രാജയും അര്‍ജുനയും ലഭിക്കുന്നത്.
കോളജ് രംഗത്തെ മികച്ച കായിക അധ്യാപകന്‍ ബാബു പി.ഐ (മാര്‍ അത്തനാഷ്യാസ് കോളജ്, കോതമംഗലം), സ്‌കൂള്‍ തലത്തില്‍ സജിന്‍ എം.എസ് (മുണ്ടൂര്‍ എച്ച്.എസ്.എസ്) എന്നിവരെ തെരഞ്ഞെടുത്തു. കോതമംഗലം മാര്‍ അത്താനാഷ്യസ് കോളജും സെന്റ് ജോര്‍ജ് സ്‌കൂളുമാണ് മികച്ച സ്ഥാപനങ്ങള്‍. ഇവര്‍ക്ക് 25,000 രൂപ വീതം ലഭിക്കും. മികച്ച കായിക റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം ദീപിക റിപ്പോര്‍ട്ടര്‍ തോമസ് വര്‍ഗീസും ഫോട്ടോഗ്രാഫിന് മലയാള മനോരമ ഫോട്ടോഗ്രാഫര്‍ റിങ്കു രാജ് മട്ടാഞ്ചേരിയും അര്‍ഹരായി. ദൃശ്യമാധ്യമ രംഗത്തെ മികച്ച റിപ്പോര്‍ട്ടിംഗിന് മനോരമ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ ടി.പി സനീഷ് അര്‍ഹനായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha