കണ്ണൂര്‍് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ആദിവാസിക്കോളനിയേക്കാള്‍ കഷ്ടമെന്ന് ഐഎംഎ
കണ്ണൂര്‍ ജില്ലയിലെ താവക്കരയിലെ പെണ്‍കുട്ടികളുടെ സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ അവസ്ഥ ഞെട്ടിക്കുന്നതെന്ന് ഐഎംഎ റിപ്പോര്‍ട്ട്. കാലിത്തൊഴുത്തിന് സമാനമായ സാഹചര്യത്തിലാണ് കുട്ടികള്‍ താമസിക്കുന്നത്. കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ ഒപ്പം ചെങ്കണ്ണ് രോഗവും,ത്വക്ക് രോഗങ്ങളും കുട്ടികള്‍ക്കിടില്‍ വ്യാപകം. പോഷകാഹാര കുറവുമൂലം അനീമിയ രോഗവും കണ്ടെത്തി.
കുടിവെള്ളം ഉപയോഗയോഗ്യമല്ലെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചത്തേക്കു ഹോസ്റ്റല്‍ പുട്ടിച്ചു.സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനികളുടെ ഭക്ഷണത്തില്‍ അയേണ്‍, സിങ്ക്, വിറ്റാമിന്‍-ഇ എന്നിവയുള്ള ഭക്ഷ്യവസ്തുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്നു കാണിച്ചുള്ള റിപ്പോര്‍ട്ട് നല്‍കുമെന്ന്് ഡോക്ടര്‍മാര്‍ പറഞ്ഞു.
ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്കായി ഐഎംഎ ഞാറാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പോഷകാഹാരത്തിന്റെ അഭാവം കാരണം രക്തക്കുറവാണു വിദ്യാര്‍ഥികളില്‍ പ്രധാനമായും കെണ്ടെത്തിയത്.
ശുചിത്വമില്ലായ്മയാണു ത്വക്ക് രോഗങ്ങള്‍ക്കു പ്രധാന കാരണം.ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ പരിമിതമായ സ്ഥലത്തു 190 വിദ്യാര്‍ഥിനികളാണു താമസിക്കുന്നത്. ഒരു മുറിയില്‍ 12 കുട്ടികള്‍ വരെ ഞെരുങ്ങിയാണു താമസിക്കുന്നത്. കക്കൂസ്, കുളിമുറി സൗകര്യവും ഇവിടെ പരിമിതമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha