സരിതാ ദേവിയുടെ വിലക്ക് ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം
ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് സരിതാ ദേവിക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേരും. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനത്താണ് യോഗം. ഒളിംപിക്‌സ് അസോസിയേഷന്‍ ഭാരവാഹികളും കേന്ദ്ര കായികമന്ത്രാലയത്തിന്റെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സരിതാ ദേവിയെയും പരിശീലകരെയും വിലക്കിയ നടപടി പിന്‍വലിക്കണമെന്ന് അന്താരാഷ്ട്ര ബോക്‌സിംഗ് ഫെഡറേഷനോട് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാണ് സരിതാ ദേവിയെ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേന്‍ വിലക്കിയത്. മെഡല്‍ സിഷേധിച്ച സംഭവത്തില്‍ സരിതാ ദേവി അസോസിയേഷന് മാപ്പ് എഴുതി നല്‍കിയിരുന്നെങ്കിലും അച്ചടക്ക നടപടി സ്വീകരിക്കാന്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. സരിതാ ദേവിയെ വിലക്കിയതോടെ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ പ്രധാന മത്സരങ്ങള്‍ അവര്‍ക്ക് നഷ്ടമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha