ദേശീയ ഓപ്പണ്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കേരളത്തിന് ആശ്വസിക്കാന്‍ ഒരു വെങ്കലം മാത്രം
വനിതകളുടെ നൂറ് മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ കെ.വി. സജിതയ്ക്കാണ്(12.24) വെങ്കലം ലഭിച്ചത്. ഇതേയിനത്തില്‍ റെയില്‍വേസിന്റെ മലയാളി താരം എം. അഞ്ജുവിന്(12.22) വെള്ളി ലഭിച്ചപ്പോള്‍ റെയില്‍വേസിന്റെ തന്നെ ശാരദയ്ക്കാണ്(12.21) സ്വര്‍ണം. പുരുഷന്മാരുടെ 400 മീറ്ററില്‍ സര്‍വീസസിന്റെ മലയാളി താരം കുഞ്ഞുമുഹമ്മദ്(46.97) സ്വര്‍ണവും സര്‍വീസസിന്റെ ആരോക്യ രാജീവ്(46.99) വെള്ളിയും റെയില്‍വേസിന്റെ മലയാളി താരം ബിബിന്‍ മാത്യു(47.83) വെങ്കലവും നേടി. കേരളത്തിന്റെ മുഹമ്മദ് അനസിന് ഇതില്‍ നാലാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
വനിതകളുടെ 800 മീറ്ററില്‍ റെയില്‍വേസിന്റെ മലയാളി താരം ടിന്റു ലൂക്ക(2.03.88) സ്വര്‍ണവും ഒ.എന്‍.ജി.സി.യുടെ മലയാളി താരം സിനി അജിത് മര്‍ക്കോസ്(2.06.91) വെള്ളിയും തമിഴ്നാടിന്റെ ഗോമതി(2.07.03) വെങ്കലവും നേടി. രണ്ടുദിവസം പിന്നിട്ടപ്പോള്‍ മലയാളിതാരങ്ങള്‍ മെഡലുകളേറെ നേടിയെങ്കിലും കേരളത്തിന് ആശ്വസിക്കാന്‍ വെങ്കലം മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha