സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റ് എറണാകുളം മുന്നില്‍
സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സിന്റെ ആദ്യ ദിനം എറണാകുളം 230 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. 166.5 പോയിന്റുമായി നിലവിലെ ചാപ്യന്മാരായ പാലക്കാട് രണ്ടാം സ്ഥാനത്തും 87 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമെത്തി. ആദ്യ ദിനത്തില്‍ എട്ടു മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. ഇതില്‍ അഞ്ചും 3000 മീറ്ററില്‍ ആയിരുന്നു.18 വയസ്സില്‍ താഴെ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കോഴിക്കോട് ഉഷാ സ്‌കൂളിലെ ഷഹര്‍ബാന സിദ്ദീഖ്, 20 വയസ്സില്‍ താഴെ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ പറളിയുടെ വി.വി. ജിഷ, 20 വയസ്സില്‍ താഴെ പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ സ്വര്‍ണം നേടിയ കെസിഎ മിഷന്‍ ഗോള്‍ഡ് പദ്ധതിയില്‍ അംഗമായ നയനാ ജയിംസ് തുടങ്ങിയവര്‍ ആദ്യദിനം വിജയിയായ പ്രമുഖരില്‍പ്പെടുന്നു.
16 വയസ്സില്‍ താഴെ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കോഴിക്കോട് ഉഷാ സ്‌കൂളിലെ ജിസ്‌നാ മാത്യു (56.07 സെക്കന്‍ഡ്), 3000 മീറ്ററില്‍ പുല്ലൂരാംപാറ മലബാര്‍ അക്കാദമിയുടെ കെ.ആര്‍. ആതിര(10:15.80 മിനിറ്റ്), 18 വയസ്സില്‍ താഴെ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം മേഴ്‌സിക്കുട്ടന്‍ അക്കാദമിയുടെ പി.ആര്‍. അലീഷ (10:00.99 മിനിറ്റ്), 20 വയസ്സില്‍ താഴെ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്ര (10:12.78 മിനിറ്റ്), 16 വയസ്സില്‍ താഴെ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് പറളി അത്‌ലറ്റിക് ക്ലബ്ബിന്റെ പി.എന്‍. അജിത് (09:10.04 മിനിറ്റ്), ലോങ് ജംപില്‍ കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ എം. ശ്രീശങ്കര്‍ (6.68 മീറ്റര്‍), 18 വയസ്സില്‍ താഴെ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളി അത്‌ലറ്റിക് ക്ലബ്ബിലെ പി.എം. സഞ്ജയ് (09:03.50 മിനിറ്റ്) എന്നിവരാണു റെക്കോര്‍ഡിന് അവകാശികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha