സൈക്കിളില്‍ കാല്‍ മൈല്‍ ദൂരം 7 സെക്കന്റില്‍ താഴെ സമയം കൊണ്ട് പിന്നിട്ട് പുതിയ ലോക റെക്കോര്‍ഡ്
പെഡല് സൈക്കിളിന്റെയും ഗിയര്‍ സൈക്കിന്റെയും പ്രതാപത്തെ നിലംപരിശാക്കി ഇതാ പറക്കും സൈക്കിള്‍. സാഹസപ്രിയനായ ഒരു സൈക്കിളോട്ടക്കാരന്‍ തന്റെ സൈക്കിളിന് നല്‍കിയതാകട്ടെ റോക്കറ്റ് പവര്‍. ഈ സൂപ്പര്‍ സൈക്കിള്‍ 5 സെക്കന്റ് സമയം കൊണ്ട് 207 എംപിഎച്ച് വേഗം നേടി കൊണ്ട് വേള്‍ഡ് സ്പീഡ് റെക്കോഡ് കരസ്ഥമാക്കി.
ഫ്രാന്‍സിലെ വേ കാസ്റ്റവെറ്റ് ലെ മോട്ടോര് റേസിംഗ് സര്ക്ക്യൂട്ടിലാണ് ഫ്രാന്‌കോയ്‌സ് ഗിസ്സി ഈ നേട്ടം കൈവരിച്ചത്. അയാളുടെ സുഹൃത്ത് ആര്‍നോള്‍ഡ് നെറോച്ചര്‍ ആണ് പുതിയ സംവിധാനങ്ങളുള്ള സൈക്കിള്‍ രൂപ കല്പന ചെയ്തത്. ആരെയും അമ്പരിപ്പിക്കുന്ന വേഗമാണ് സൈക്കിളിന് ഞൊടിയിടയില്‍ നേടാനാകുന്നത്. സൈക്കിളിന് പുറകില് സ്ഥാപിച്ചിരുന്ന ക്യാമറയില് നിന്നുള്ള ദൃശ്യങ്ങള്‍ യുട്യൂബില് പോസ്റ്റു ചെയ്തിട്ടുണ്ട്. പിന്നില് റോക്കറ്റ് ഘടിപ്പിച്ചിട്ടുള്ളതു കൊണ്ട് പെഡല് ചെയ്യേണ്ട ആവശ്യമില്ല. അതു കൊണ്ടു തന്നെ അതിനെ സൈക്കിള്‍ എന്നു പറയാമോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്.
ഒരു കാലത്ത് എല്ലാവരുടെയും യാത്രക്കുള്ള ഏക ആശ്രയം സൈക്കിളായിരുന്നു. പിന്നീടാണ് മറ്റു വാഹന സൗകര്യങ്ങള്‍ വര്ദ്ധിച്ചതും സൈക്കിളിനെ ആര്ക്കും വേണ്ടാതായതും. ഒരു കാലത്ത് കുട്ടികളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു സൈക്കിള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha