ആറാം ഗെയിമില്‍ അടിതെറ്റി ആനന്ദ്
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന് തിരിച്ചടി. നിര്‍ണായകമായ ആറാം ഗെയിമില്‍ നിലവിലെ ചാമ്പ്യന്‍ മാഗ്നസ് കാള്‍സനാണ് ആനന്ദിനെ തോല്‍പ്പിച്ചത്. 38 നീക്കത്തിനൊടുവിലാണ് കാള്‍സന്റെ ജയം. ഇരുപത്തിയാറാം നീക്കത്തില്‍ കാള്സന് വരുത്തിയ ഗുരുതരമായ പിഴവ് മുതലാക്കാന്‍ ആനന്ദിന് കഴിയാഞ്ഞതാണ് നിര്‍ണായകമായത്. ഇതോടെ കാള്സന് നിര്‍ണായകമായ ഒരു പോയിന്റ് ലീഡ് സ്വന്തമാക്കി. കാള്സന് മൂന്നര പോയിന്റും ആനന്ദിന് രണ്ടര പോയിന്റുമാണ് ഉള്ളത്.
2 ഗെയിം ഉള്ള ചാമ്പ്യന്‍ഷിപ്പിലെ ഏഴാം മത്സരം തിങ്കളാഴ്ച നടക്കും. ആറാം ഗെയിമിനേറ്റ തിരിച്ചടിയില്‍ നിന്നും മോചിതനായി ഏഴാം ഗെയിമില്‍ വിജയിക്കുക എന്നത് ആനന്ദിന് കടുത്ത വെല്ലുവുളിയായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha