മാഗ്‌നസ് കാള്‍സന് വീണ്ടും ലോക ചെസ് കിരീടം
ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ കീഴടക്കി നോര്‍വെയുടെ മാഗ്‌നസ് കാള്‍സണ്‍ ലോക ചെസ് കിരീടം നിലനിര്‍ത്തി. നിര്‍ണായകമായ പതിനൊന്നാം ഗെയിമില്‍ 45 നീക്കക്കങ്ങളില്‍ മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ ആനന്ദിനെ പരാജയപ്പെടുത്തിയാണ് മാഗ്‌നസ് കാള്‍സണ്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോക ചാമ്പ്യനായത്. കാള്‍സണ് ആറര പോയന്റും ആനന്ദിന് നാലര പോയന്റുമാണുള്ളത്. ചാമ്പ്യന്‍ഷിപ്പില്‍ കാള്‍സണ്‍, ആനന്ദിനെ മൂന്നുതവണ കീഴടക്കിയപ്പോള്‍ ഒരു തവണ മാത്രമാണ് ആനന്ദിന് കാള്‍സന്റെ പ്രതിരോധം ഭേദിക്കാനായത്.
2010ല്‍ മുതല്‍ തന്നെ കാള്‍സണ്‍ ലോകചെസിലെ കിരീടംവെക്കാത്ത രാജകുമാരനായിരുന്നു. 2010ല്‍ കൈവന്ന ഒന്നാം റാങ്ക് കാള്‍സണ്‍ ഇതുവരെ കൈവിട്ടുകളിച്ചിട്ടില്ലെന്നത് അതിനുതെളിവാണ്. അഞ്ചാം വയസ്സില്‍തന്നെ ചെസ് കളിച്ചുതുടങ്ങിയ താരമാണ് കാള്‍സണ്‍. 13 വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടി. പത്തൊമ്പാതാം വയസില്‍ ഒന്നാം റാങ്കിലെത്തി.
ചെസ് ലോകത്ത് അമേരിക്കയെ ഉയര്‍ത്തിനിര്‍ത്തിയ ബോബി ഫിഷര്‍ കഴിഞ്ഞാല്‍ പടിഞ്ഞാറുനിന്ന് ലോക ഒന്നാം നമ്പറുകാരനായ ആദ്യത്തെ കളിക്കാരന്‍ കൂടിയാണ് കാള്‍സണ്‍. ചതുരംഗപ്പലകയിലെ ഹിപ്‌നോട്ടിസക്കാരന്‍ എന്നാണ് കാള്‍സണ്‍ അറിയപ്പെടുന്നത്. ഫുട്ബാള്‍ കളിച്ചുനടന്ന കാള്‍സണെ ചെസ് രംഗത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നത് പിതാവ് ഹെന്റിക് കാള്‍സണായിരുന്നു. ചെസിന് പുറമെ സ്‌കീയിങ്ങും ഫുട്ബാളുമാണ് കാള്‍സന്റെ ഇഷ്ടവിനോദങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha