ദേശീയ ഗെയിംസില്‍ വോാളന്റിയര്‍മാരാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്
കേരളം ആതിഥ്യം വഹിക്കുന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ വോളന്റിയര്‍മാരാകാന്‍ സംഘാടകര്‍ മിടുക്കരായ വിദ്യാര്‍ഥികളെ തേടുന്നു. ഗെയിംസിന്റെ നടത്തിപ്പില്‍ വിദ്യാര്‍ഥി പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥികള്‍ക്കു ഗ്രേസ് മാര്‍ക്ക് പ്രഖ്യാപിച്ചു.
മല്‍സര വേദികളിലും കായികതാരങ്ങളുടെ താമസകേന്ദ്രങ്ങളിലും ഗെയിംസുമായി ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളിലും സഹായികളാകാന്‍ സന്നദ്ധരാകുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ആകെ മാര്‍ക്കിന്റെ മൂന്നു ശതമാനം ഗ്രേസ് മാര്‍ക്കായി ലഭിക്കും. ഇതനുസരിച്ചു വോളന്റിയറായി (ഫെസിലിറ്റേറ്റര്‍) തിരഞ്ഞെടുക്കപ്പെടുന്ന ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കു 18 മാര്‍ക്ക് വീതം ലഭിക്കും. ഇതുസംബന്ധിച്ച ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി.
വോളന്റിയര്‍മാരായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളില്‍ ഏല്‍പിക്കുന്ന ജോലികളില്‍ 95% ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടാവൂ. ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 34 വേദികളിലായി അരങ്ങേറുന്ന മത്സരങ്ങള്‍ക്കായി അയ്യായിരത്തോളം വോളന്റിയര്‍മാരെയാണു ആവശ്യമുള്ളത്.
https://www.facebook.com/Malayalivartha