വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ്ജ് മരിച്ചിട്ട് ഇന്ന് 27 വര്‍ഷം
ലോക വോളിബോള്‍ രംഗത്തെ അതുല്യ പ്രതിഭയായിരുന്ന ജിമ്മി ജോര്‍ജിന്റെ സ്മാഷുകള്‍ നിലച്ചിട്ട് ഇന്നേക്ക് 27 വര്‍ഷം. കേരളത്തില്‍ നിന്നുള്ള പ്രശസ്ത വോളിബോള്‍ താരമായിരുന്നു ജിമ്മി ജോര്‍ജ്.കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച ജിമ്മി ജോര്‍ജ്ജ് ആയിരുന്നു ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ പ്രഫഷണല്‍ വോളീബോള്‍ താരം. യൂണിവേഴ്‌സിറ്റി പ്‌ളെയറായ പിതാവില്‍ നിന്ന് പകര്‍ന്നു കിട്ടിയ കായിക വിദ്യയുമായി പേരാവൂര്‍ ഹൈസ്‌കൂളിലും യൂണിവേഴ്‌സിറ്റി തലങ്ങളിലും മല്‍സരിച്ച ജിമ്മിയുടെ വളര്‍ച്ച പെട്ടന്നായിരുന്നു.വോളിബോളില്‍ ലോകത്തിലെ 80കളിലെ പത്തു മികച്ച അറ്റാക്കര്‍മാരില്‍ ഒരാളായി ജിമ്മി ജോര്‍ജ്ജ് തിരഞ്ഞെടുക്കപ്പെട്ടു.
1987 നവംബര്‍ 30നു ഇറ്റലിയില്‍ വെച്ച് ഒരു കാറപകടത്തില്‍ പെട്ട് മരിക്കുമ്പോള്‍ 32 വയസ്സായിരുന്നു അദ്ദേഹത്തിന്. കണ്ണൂര്‍ പേരാവൂര്‍ കുടക്കച്ചിറ ജോര്‍ജ്ജ് ജോസഫിന്റെയും മേരിയുടെയും രണ്ടാമത്തെ മകനായ ജിമ്മി, കോഴിക്കോട് സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാമ്പ്യനായി 1971 ല്‍ തിരഞ്ഞെടുക്കപ്പെട്ടു.1973 76വരെയുള്ള കാലഘട്ടങ്ങളില്‍ ജിമ്മിയുടെ ടീം ആള്‍ ഇന്ത്യ ഇന്റര്‍യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പ് നാല് തവണ സ്വന്തമാക്കി. 1973ല്‍ ടീമിനെ നയിച്ചത് ജിമ്മിയായിരുന്നു.തുടര്‍ന്നു കേരളാ സര്‍വ്വകലാശാല, പ്രീമിയര്‍ ടയേഴ്‌സ്, കേരളാ പോലീസ്, കേരളാ സ്‌റ്റേറ്റ്, എന്നീ ടീമുകളില്‍ കളിച്ചു.1974 ല്‍ ടെഹ്‌റാനില്‍ നടന്ന ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചതോടെ ജിമ്മി ജോര്‍ജ്ജ് ലോക നിലവാരത്തിലേക്കുയര്‍ന്നു. 1975 ല്‍ ജി. വി. രാജാ അവാര്‍ഡ്, 1976 ല്‍ അര്‍ജ്ജുന അവാര്‍ഡ് എന്നിവ ലഭിച്ചു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അര്‍ജ്ജുന അവാര്‍ഡ് ജേതാവ് എന്ന ബഹുമതിക്ക് അദ്ദേഹം അര്‍ഹനായി. അതേ കൊല്ലം തന്നെ, കേരളത്തിലെ ഏറ്റവും നല്ല കായിക താരത്തിനുള്ള മലയാള മനോരമ അവാര്‍ഡ് ജിമ്മി നേടി. 86ലെ സിയോള്‍ ഗെയിംസില്‍ ഇന്ത്യ വെങ്കലമെഡല്‍ നേടി. ഹൈദരാബാദിലെ ഗോള്‍ഡ് കപ്പ് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും ജിമ്മിയായിരുന്നു. 1976ല്‍ കോളേജ് വിട്ട്്് കേരള പോലീസില്‍ ജോലിക്ക് ചേര്‍ന്നു. 79ല്‍ അബുദാബി സ്‌പോര്‍ട്‌സ് കഌിന്റെ കളിക്കാരനായി ദുബായിലേക്ക് പോയി. 1982ല്‍ ഇറ്റാലിയന്‍ കഌഌന് വേണ്ടി ദുബായ് വിട്ടു.നീക്കങ്ങളുടെ ചടുലതയിലും പന്തിന്റെ കൈയ്യടക്കത്തിലും അക്രമണത്തിന്റെ മൂര്‍ച്ചയിലും ഇന്ത്യന്‍ വോളിബോള്‍ കണ്ട ഏറ്റവും വലിയ അത്ഭുത പ്രതിഭാസമായിരുന്നു ജിമ്മി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha