ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഇന്നു മുതല്‍
ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിന് ഇന്നു തുടക്കം. കലിംഗ സ്‌റ്റേഡിയത്തില്‍ ഇന്നു രാവിലെ 12 മുതല്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. തുടര്‍ന്ന് രണ്ടിനു നടക്കുന്ന മത്സരത്തില്‍ ബെല്‍ജിയം പാകിസ്താനെ നേരിടും. നിലവിലെ ചാമ്പ്യന്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കൊപ്പം പൂള്‍ എയിലാണ് പാകിസ്താനും ബെല്‍ജിയവും.
വൈകിട്ട് 6.30 നു നടക്കുന്ന മത്സരത്തില്‍ ജര്‍മനി ഇന്ത്യയെ നേരിടും. പൂള്‍ ബിയില്‍ ഹോളണ്ട്, അര്‍ജന്റീന എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയും ജര്‍മനിയും. ലോക ഹോക്കിയിലെ എട്ടു മികച്ച രാജ്യങ്ങളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. രണ്ടു ഘട്ടങ്ങളായാണു മത്സരം. റൗണ്ട് റോബിന്‍ അടിസ്ഥാനത്തിലുള്ള ലീഗും നോക്കൗട്ട് റൗണ്ടുമാണ് ചാമ്പ്യന്‍സ് ട്രോഫിയിലുണ്ടാകുക. 16 വട്ടം ജേതാക്കളായ പാകിസ്താന്‍ 2012 ല്‍ വെങ്കല മെഡല്‍ നേടിയിരുന്നു.
ഇന്ത്യയെ 3-2 നു തോല്‍പ്പിച്ചാണ് അവര്‍ വെങ്കലം നേടിയത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ നാലാംസ്ഥാനക്കാരായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കു മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 20 ത്തിനു കീഴടക്കിയിരുന്നു. കാല്‍ക്കുഴയ്ക്കു പരുക്കേറ്റ നായകന്‍ സര്‍ദാര്‍ സിംഗിനു കളിക്കാന്‍ കഴിയാത്തതാണ് ഇന്ത്യയുടെ പ്രശ്‌നം.
സര്‍ദാര്‍ സിംഗിനു കളിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്നു കോച്ച് റോളന്റ് ഓള്‍ട്ട്മാന്‍സ് പറഞ്ഞു. വേള്‍ഡ് ലീഗിലും ലോകകപ്പിലും ഇന്ത്യ നിരാശപ്പെടുത്തിയെങ്കിലും ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഹോക്കി ജേതാക്കളാകാനായി. സ്‌കോട്ട്‌ലന്‍ഡില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ റണ്ണര്‍ അപ്പായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha