സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് തിരുവനന്തപുരത്ത് ആരംഭിച്ചു. ആദ്യ സ്വര്‍ണം പാലക്കാടിന്
തലസ്ഥാന നഗരത്തിന് ഇനി കൗമാരകായിക മാമാങ്കത്തിന്റെ അഗ്‌നിച്ചിറകുകള്‍. പുതിയ ദൂരവും വേഗവും ഉയരവും തേടിയുള്ള കേരളത്തിന്റെ കൗമാരക്കുതിപ്പിന്റെ 58ാമത് പതിപ്പിന് ഇന്ന് കാര്യവട്ടം എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ടില്‍ തുടങ്ങി. 14 ജില്ലകളില്‍ നിന്നായി 2557 കായികതാരങ്ങള്‍ പങ്കെടുക്കുന്ന മീറ്റില്‍ കാര്യവട്ടം എല്‍.എന്‍.സി.പി.ഇയുടെ ട്രാക്കില്‍ ആവശത്തിന്റെ തീപടരും. രാവിലെ ഏഴ്മുതല്‍ ആരംഭിച്ച കായികമേളയില്‍ ആദ്യ രണ്ട് സ്വര്‍ണവും പാലക്കാട് സ്വന്തമാക്കി. പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പറളി സ്‌കൂളിലെ എം.വി. വര്‍ഷയും സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സലുമാണ് പാലക്കാടിനു വേണ്ടി സ്വര്‍ണം നേടിയത്.
രാവിലെ ഒന്‍പതിന് എല്‍എന്‍സിപിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും.ഇതിനു മുന്‍പായി ഏഴിനങ്ങളുടെ ഫൈനല്‍ നടക്കും. കായികമേളയില്‍ മാറ്റുരയ്ക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വര്‍ദ്ധനയാണ് ഇത്തവണ. എന്നാല്‍ പരാതികള്‍ക്ക് ഇടയില്ലാത്തവിധം മീറ്റ് നടത്താനുള്ള സന്നാഹങ്ങള്‍ പൂര്‍ത്തിയാക്കിയതായി വിദ്യാഭ്യാസ വകപ്പ് അറിയിച്ചു.
ഭാഷാദ്ധ്യാപകരെയും കായികാദ്ധ്യാപകരായി നിയമിക്കാമെന്ന സര്‍ക്കാരിന്റെ വിവാദ ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഒരുതവണ മാറ്റിവയ്ക്കപ്പെട്ട മീറ്റാണ് ഇന്ന് നടക്കുന്നത്. പല വിദ്യാഭ്യാസ ജില്ലാമേളകളും കായികാദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സമരം കാരണം പാതിവഴിയില്‍ മുടങ്ങിയിരുന്നു. വിവാദ ഉത്തരവ് റദ്ദാക്കാതെ നടപ്പിലാക്കാന്‍ നല്‍കിയ നിര്‍ദ്ദേശം മാത്രം റദ്ദാക്കി സര്‍ക്കാര്‍ തുടക്കത്തില്‍ സമരക്കാരെ കബളിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നിട്ടും സമരക്കാര്‍ വഴങ്ങാതെ വന്നതോടെയാണ് നവംബര്‍ 21ന് നിശ്ചയിച്ചിരുന്ന മീറ്റ് ഇന്നത്തേക്ക് മാറ്റിയത്.
ഉത്തരവ് റദ്ദാക്കാതെ മീറ്റുമായി സഹകരിക്കില്ലെന്ന് കായികാദ്ധ്യാപകര്‍ വാശി പിടിച്ചതോടെ കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രിതന്നെ പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുമെന്ന് മന്ത്രി അറിയിച്ചതിനെതുടര്‍ന്നാണ് മേളയുമായി സഹകരിക്കാന്‍ കായികാദ്ധ്യാപകര്‍ സമ്മതിച്ചത്. എന്നാല്‍ വെള്ളിയാഴ്ച രാത്രി ഉത്തരവ് റദ്ദാക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചെങ്കിലും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഇതുവരെ പുതിയ ഉത്തരവ് ഇറക്കിയിട്ടില്ല. അതിനാല്‍ത്തന്നെ ഇതും തങ്ങളെപ്പറ്റിക്കാനുള്ള അടവാണോയെന്ന് കായികാദ്ധ്യാപകര്‍ സംശയിക്കുന്നുണ്ട്. ഏതായാലും തങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഇന്ന് മത്സരവേദിക്ക് പുറത്ത് ധര്‍ണ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കായികാദ്ധ്യാപകര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha