ഈ സഹോദരങ്ങളുടെ നേട്ടം അച്ഛന് കാണില്ല; അമ്മ കാണാനുമില്ല
ഇവരുടെ നേട്ടത്തിനായി ജീവരക്തം പോലും നല്കാന് തയാറായ ആ അച്ഛനമ്മമാരെ വിധി ഓടിത്തോല്പ്പിക്കുകയായിരുന്നു. കാന്‍സര്‍ പിടിച്ച് അമ്മ മരിച്ചതും കാഴ്ച നഷ്ടമായ അച്ഛന്റെ ദു:ഖവും ട്രാക്കില്‍ ഇവരുടെ പോരാട്ട വീര്യത്തെ തളര്‍ത്തിയില്ല.
സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ ഇര്‍ഷാദ് വെങ്കലം നേടിയപ്പോള്‍ സഹോദരനോട് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ തോല്‍വി സമ്മതിച്ച് അര്‍ഷാദ് നാലാമതെത്തി.
കൊല്ലം നിലമേല്‍ ചെറുപുത്തന് വീട്ടില്‍ അഷ്റഫ്ഷീജ ദമ്പതികളുടെ മക്കളാണ് ഇവര്‍. രണ്ട് വര്‍ഷം മുമ്പാണ് ഷീജ കാന്‍സര്‍ പിടിപ്പെട്ട് മരിച്ചത്. പിന്നാലെ ഓട്ടോ െ്രെഡവറായിരുന്ന പിതാവിന് കണ്ണിന്റെ ഞരമ്പിന് രോഗം ബാധിച്ചതോടെ കാഴ്ച നഷ്ടമാകുകയും ചെയ്തു. ജോലിക്ക് പോകാന്‍ കഴിയാതെ അഷ്റഫ് വീട്ടിലിരിപ്പായതോടെയാണ് ജീവിതവും പഠനവും വഴിമുട്ടിയ കുട്ടികളെ ഐഡിയല്‍ സ്കൂള്‍ അധികൃതര്‍ ഏറ്റെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha