ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു... ഇന്ത്യക്കാര്‍ക്കു നേരെ അശ്ലീല ആഗ്യം കാണിച്ച പാകിസ്ഥാന്‍ താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍
ഭുവനേശ്വറില്‍ നടക്കുന്ന ചാന്പ്യന്‍സ് ട്രോഫി ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ശേഷം പാകിസ്ഥാന്‍ താരങ്ങള്‍ കളിക്കളത്തില്‍ അതിരുകടന്ന് വിജയം ആഘോഷിച്ചത് കായികലോകത്ത് വന്‍ പ്രതിഷേധം സൃഷ്ടിച്ചു. ഹോക്കി ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ രണ്ട് പാക് താരങ്ങളെ എഫ്.ഐ.എച്ച് അടുത്ത ഒരു മത്സരത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും മറ്റൊരാളെ താക്കീത് ചെയ്യുകയും ചെയ്തു. അംജത് അലിയ്ക്കും മുഹമ്മദ് തോസുഖിനുമാണ് സസ്‌പെന്‍ഷന്‍.
ഇവരെ ഞായറാഴ്ച നടന്ന ഫൈനലില്‍ കളിക്കാന്‍ അനുവദിച്ചില്ല. പാക് താരങ്ങള്‍ക്ക് ശക്തമായ താക്കിത് മാത്രം നല്‍കാനായിരുന്നു എഫ്.ഐ.എച്ചിന്രെ ആദ്യ തീരുമാനം. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ആന്താരാഷ്ട്ര മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് ഹോക്കി ഇന്ത്യ നിലപാടെടുത്തിനെ തുടര്‍ന്നാണ് രണ്ട് പാക് താരങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ എഫ്.ഐ.എച്ച് തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ ഇന്ത്യയുടെ പരാജയത്തില്‍ നിരാശരായിരുന്ന കാണികള്‍ക്ക് നേരെ പാക് താരങ്ങള്‍ ആശ്‌ളീല ആംഗ്യം കാണിക്കുകയും ജഴ്‌സികള്‍ അഴിച്ചുമാറ്റി അശ്ലീല ശരീര ചേഷ്ടകള്‍ കാണിക്കുകയുമായിരുന്നു. കാണികള്‍ പ്രകോപിതരായെങ്കിലും മൈതാനത്തേയ്ക്ക് പൊലീസ് ശക്തമായ സുരക്ഷാ വലയം തീര്‍ത്തിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാകുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha