ബോക്‌സിങ് താരം സരിതദേവിക്ക് ഒരുവര്‍ഷത്തെ വിലക്ക്
ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വാങ്ങാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ബോക്‌സിങ് താരം സരിതാ ദേവിക്ക് ഒരുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. വനിതകളുടെ 57 കിലോഗ്രാം ലൈറ്റ് വെയ്റ്റ് ബോക്‌സിങ്ങില്‍ സെമി ഫൈനല്‍ മത്സരത്തില്‍ റഫറിമാര്‍ പക്ഷപാതപരമായി തീരുമാനമെടുത്തുവെന്ന് ആരോപിച്ചാണ് സരിത മെഡല്‍ നിരസിച്ചത്.
സരിത ദേവിക്ക് ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്താനായിരുന്നു അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്റെ തീരുമാനമെങ്കിലും ഇന്ത്യയുടെ സമ്മര്‍ദ്ദഫലമായി വിലക്ക് ഒരുവര്‍ഷമായികുറയ്ക്കുകയായിരുന്നു.
ചടങ്ങില്‍ ആദ്യം മെഡല്‍ സ്വീകരിക്കേണ്ടത് സരിതയായിരുന്നു. മെഡല്‍ കഴുത്തിലണിഞ്ഞുകൊടുക്കാനുള്ള ഒഫീഷ്യലുകളുടെ ശ്രമത്തിന് അവര്‍ വഴങ്ങിയില്ല. മെഡല്‍ വേണ്ടെന്നായിരുന്നു സരിതയുടെ നിലപാട്. മെഡല്‍ കഴുത്തിലണിയിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ തടഞ്ഞു.
മെഡല്‍ ദാനത്തിനുശേഷം പോഡിയത്തില്‍നിന്നിറങ്ങിയ സരിത, സെമിയില്‍ തന്നെ തോല്‍പിച്ച കൊറിയന്‍ താരം പാര്‍ക്ക് ജീനയുടെ അരികിലെത്തി. കൈയിലിരുന്ന മെഡല്‍ പാര്‍ക്കിന്റെ കഴുത്തിലണിയിച്ചുകൊടുത്ത് മെഡലിനൊപ്പം കിട്ടിയ ബൊക്കെ പോഡിയത്തില്‍ ഉപേക്ഷിച്ച് കാണികള്‍ക്കുനേരെ തിരിഞ്ഞ് അഭിവാദ്യമര്‍പ്പിച്ചശേഷം സരിത തിരിച്ചുനടക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha