ഇന്നു മുതല്‍ മനോരമ ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റന്‍-ന്റെ റോഡ്‌ഷോ
ഡിസംബര്‍ 26 മുതല്‍ ഡിസംബര്‍ 30 വരെ കേരള ബാഡ്മിന്റന്‍ അസോസിയേഷന്റെ സഹകരണത്തോടെ മലയാള മനോരമയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടത്തുന്ന ഓള്‍ ഇന്ത്യ സീനിയര്‍ റാങ്കിങ് പ്രൈസ്മണി ബാഡ്മിന്റന്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട റോഡ്‌ഷോ ഇന്നു രാവിലെ കാസര്‍കോട് ആരംഭിക്കും.
വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് റോഡ്‌ഷോ 27ന് എറണാകുളം ജില്ലയിലെത്തും. കണ്ണൂര്‍ ജില്ലയില്‍ ഇന്നു വൈകിട്ടു പ്രവേശിക്കുന്ന റോഡ് ഷോ നാളെ രാവിലെ വയനാട് ജില്ലയിലും വൈകിട്ടു കോഴിക്കോട് ജില്ലയിലും 22നു മലപ്പുറം ജില്ലയിലും വൈകിട്ട് പാലക്കാട് ജില്ലയിലും എത്തും. 23നു രാവിലെ തൃശൂര്‍ ജില്ല, വൈകിട്ട് ഇടുക്കി ജില്ല, 24നു രാവിലെ പത്തനംതിട്ട ജില്ല, വൈകിട്ട് ആലപ്പുഴ ജില്ലയിലും 25നു കോട്ടയം ജില്ല, 26 രാവിലെ തിരുവനന്തപുരം ജില്ല, വൈകിട്ട് കൊല്ലം ജില്ല എന്നിങ്ങനെയാണു പര്യടനം.
സൗത്ത് ഇന്ത്യന്‍ ബാങ്കാണ് 12 ലക്ഷം രൂപ സമ്മാനത്തുകയുള്ള ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകര്‍. ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ നാനൂറില്‍ ഏറെ കളിക്കാര്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മുത്തൂറ്റ് മിനി, കായിക യുവജന കാര്യാലയം എന്നിവരാണ് ഇതിന്റെ അസോഷ്യേറ്റ് സ്‌പോണ്‍സര്‍മാര്‍. ധാരാളം പ്രമുഖര്‍ കൊച്ചിയില്‍ കളിക്കാനെത്തുന്നുണ്ട്.
അഞ്ചു തവണ ലോക ചാംപ്യനും രണ്ടു തവണ ഒളിംപിക് ചാംപ്യനുമായ ചൈനയുടെ ലിന്‍ ഡാനെ അട്ടിമറിച്ചു ചൈന ഓപ്പണ്‍ ജേതാവായ ലോക എട്ടാം നമ്പര്‍ കെ. ശ്രീകാന്ത്, മക്കാവു ഓപ്പണ്‍ കിരീടവും ലോക ചാംപ്യന്‍ഷിപ്പ് വെങ്കലവും നേടിയ ലോക 11-ാം നമ്പര്‍ പി.വി. സിന്ധു, ഇന്തൊനീഷ്യന്‍ ഗ്രാന്‍പ്രി ജേതാവും മലയാളിയുമായ എച്ച്.എസ്. പ്രണോയ് എന്നീ പ്രമുഖതാരങ്ങളെ കൂടാതെ രാജ്യാന്തര താരവും മലയാളിയുമായ പി.സി. തുളസി, ലോക മുപ്പത്തിയാറാം നമ്പര്‍ സൗരഭ് വര്‍മ, 45-ാം റാങ്കിലുള്ള ഗുരു സായ് ദത്ത്, അജയ് ജയറാം, റിതുപര്‍ണ ദാസ്, തന്‍വി ലാഡ് തുടങ്ങിയ സുപ്രസിദ്ധരായ താരങ്ങളും പങ്കെടുക്കുന്നുണ്ട്. ആദ്യ രണ്ടു ദിനം യോഗ്യതാ റൗണ്ടുകളാണ്.
പന്ത്രണ്ടു കോര്‍ട്ടുകളില്‍ അഞ്ചു ദിവസങ്ങളിലായി 475 മല്‍സരങ്ങളാണ് സംഘടിപ്പിക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള ഹോവ കോര്‍ട്ടുകളും ലൈറ്റിങ് സംവിധാനങ്ങളുമാണ് ശീതീകരിച്ച കളിസ്ഥലത്ത് സജ്ജമാക്കിയിരിക്കുന്നത്. സതേണ്‍ ഒഡീസ്സിയാണ് ടൂര്‍ണമെന്റിന്റെ ട്രാവല്‍ പാര്‍ട്‌നര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha