ദേശീയ ഗെയിംസിന് ഇനി 30 ദിവസം; മെഡലുകള്‍ ഇന്നു പുറത്തിറക്കും
തിരുവനന്തപുരത്ത് ഇന്ന് വൈകിട്ട് ആറിന് 30 കായികതാരങ്ങള്‍ ചേര്‍ന്ന് ദീപങ്ങള്‍ തെളിയിച്ചുകൊണ്ട് ദേശീയ ഗെയിംസിന്റെ 30 ദിവസ കൗണ്ട് ഡൗണ്‍-ന് ഔപചാരികമായ സമാരംഭം കുറിക്കും. ഗെയിംസ് മെഡലുകള്‍ പ്രകാശനം ചെയ്യുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഗെയിംസ് വേദികളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും മിക്കവേദികളുടേയും ഉദ്ഘാടനം 15-നകം നടത്തുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. വോളന്റിയര്‍മാര്‍ക്കുള്ള യൂണിഫോമിന്റെ പ്രകാശനം നിര്‍വഹിക്കുന്നത് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബാണ് .
സംവിധായകന്‍ ടി.കെ. രാജീവ്കുമാറിന്റെ നേതൃത്വത്തില്‍ ചിട്ടപ്പെടുത്തുന്ന ഗെയിംസിന്റെ ഉദ്ഘാടന കലാപരിപാടികളില്‍ ബാലഭാസ്‌കറും ശ്രീരാജും ചേര്‍ന്ന് അവതരിപ്പിക്കുന്ന ജുഗല്‍ ബന്ദിയും സമുദ്രയുടെ നൃത്തപരിപാടിയും ഉള്‍പ്പെടുന്നു.
ഉദ്ഘാടനച്ചടങ്ങില്‍ വച്ച് മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡ് ലാലിസത്തിന്റെ അരങ്ങേറ്റവും നടക്കും. റണ്‍ കേരള റണ്ണിനു പിന്നാലെ കാസര്‍കോട്ടു നിന്നു തുടങ്ങുന്ന ദീപശിഖാറാലിക്ക് എംഎല്‍എമാരായ പി.സി. വിഷ്ണുനാഥ്, ടി.വി. രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha