ദേശീയ ഗെയിംസില്‍ മരുന്നടി തടയാന്‍ കൂടുതല്‍ സംവിധാനം
ദേശീയ ഗെയിംസില്‍ മരുന്നടി തടയാന്‍ ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി കൂടുതല്‍ സംവിധാനമൊരുക്കുമെന്ന് സൂചന. വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ കൂടാതെ കായികതാരങ്ങളുടെ ബോധവല്‍ക്കരണത്തിനും ഊന്നല്‍ നല്‍കുന്ന വിധത്തിലുള്ള ക്രമീകരണമാണ് ഒരുക്കുന്നത്.
ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നതു കൊണ്ടുണ്ടാകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബോധവല്‍ക്കരണനടപടികള്‍. അതിനായി മല്‍സരാര്‍ഥികളും പരിശീലകരും സംബന്ധിക്കുന്ന ശില്‍പശാലകള്‍ തുടങ്ങി. ദേശീയ ഉത്തേജകമരുന്നു വിരുദ്ധ ഏജന്‍സിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇത്തവണ റാഞ്ചി ദേശീയ ഗെയിംസിന് ഏര്‍പ്പെടുത്തിയതിനെക്കാള്‍ ശക്തമായ നിരീക്ഷണമാകും ഉണ്ടായിരിക്കുക .
ഇതിലൂടെ വിജയത്തിന് കുറുക്കുവഴികളില്ലെന്ന നല്ലപാഠം പുതുതലമുറകളിലേക്ക് പകരുകയാണ് ചെയ്യുന്നത്. നിരോധിത മരുന്നകളെക്കുറിച്ചുള്ള വിവരങ്ങളും ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha