ഫെഡറര്‍ കരിയറില്‍ ആയിരം ജയം പൂര്‍ത്തിയാക്കി
ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ബ്രിസ്‌ബെന്‍ ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ കാനഡയുടെ മിലോസ് റാവോനികിനെ കീഴടക്കിയപ്പോള്‍ കരിയറില്‍ ആയിരം എ.ടി.പി. ജയമെന്ന അപൂര്‍വ നേട്ടത്തിനുടമയായി.
6-4, 6-7 (2), 6-4 എന്ന സ്‌കോറിനാണ് പാട്രിക് റാഫ്റ്റര്‍ അരീനയില്‍ നടന്ന മത്സരത്തില്‍ ഫെഡറര്‍ റാവോനികിനെ കീഴടക്കിയത്. ഇതോടെ 83 കിരീടങ്ങളും ആയിരം ജയങ്ങളും സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി ഫെഡറര്‍. ഫെഡറര്‍ക്കു മുന്‍പേ 83 കിരീടങ്ങളും ആയിരം ജയങ്ങളും സ്വന്തമാക്കിയവര്‍ യു.എസ്.എയുടെ ജിമ്മി കോണേഴ്‌സ്, ചെക്കോസ്ലോവാക്യക്കാരനായ (പിന്നീട് യു.എസ്. പൗരനായി) ഇവാന്‍ ലെന്‍ഡല്‍ എന്നിവരാണ്.
ഉജ്വല ഫോമില്‍ ഫൈനല്‍ കളിക്കാനെത്തിയ ഫെഡറര്‍ മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ സമ്മര്‍ദ്ദത്തില്‍പ്പെട്ടെങ്കിലും 10 ാം ഗെയിമില്‍ സര്‍വീസ് ഭേദിക്കാനായതോടെ സെറ്റും കിരീടവും ഉറപ്പായി.
ഓസ്‌ട്രേലിയന്‍ മുന്‍ ടെന്നീസ് താരം റോയ് എമേഴ്‌സണാണ് ഫെഡററിന് ട്രോഫി സമ്മാനിച്ചത്. ഒപ്പം രണ്ടുവട്ടം കലണ്ടര്‍ ഇയര്‍ ഗ്രാന്‍സ്ലാം സ്വന്തമാക്കിയ ഏക താരം ഓസ്‌ട്രേലിയയുടെ റോഡ് ലേവറിന്റെ ഫോട്ടോഗ്രാഫും.
1000-ാമത്തെ ജയം കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടാന്‍ പ്രചോദനമാകുമെന്ന് ഫെഡറര്‍ പിന്നീടു നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2012 ലെ വിമ്പിള്‍ഡണിനു ശേഷം ഫെഡററര്‍ ഗ്രാന്‍സ്ലാം കിരീടങ്ങളൊന്നും നേടിയിട്ടില്ല.
1,253 എ.ടി.പി. ജയങ്ങള്‍ നേടിയിട്ടുള്ള ജിമ്മി കോണേഴ്‌സിന്റെ റെക്കോഡ് തനിക്കു മറികടക്കാനാകുമെന്നു കരുതുന്നില്ലെന്ന് ഫെഡറര്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ പ്രഫഷണല്‍ ടെന്നീസില്‍ തുടരില്ല എന്നതിന്റെ സൂചനയായി ഇതിനെ കാണരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha