ദേശീയ സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണ്ണവും വെള്ളിയും കേരളത്തിന്
ദേശീയ സ്‌കൂള്‍ കായികമേളയുടെ ആദ്യ സ്വര്‍ണ്ണവും വെള്ളിയും കേരളത്തിന്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് കേരളം സ്വര്‍ണ്ണവും വെള്ളിയും നേടിയത്. എറണാകുളം തേവര എച്ച്.എസ്.എസിലെ പി.ആര്‍ അലീഷ സ്വര്‍ണ്ണം നേടിയപ്പോള്‍ പറളിയുടെ താരം എം.വി. വര്‍ഷയ്ക്കാണ് വെള്ളി. സംസ്ഥാന മീറ്റില്‍ വെള്ളി നേടിയ അലീഷ ദേശീയ മീറ്റില്‍ അത് സ്വര്‍ണ്ണമാക്കി മാറ്റി. സംസ്ഥാന മീറ്റില്‍ വര്‍ഷയ്ക്കായിരുന്നു സ്വര്‍ണ്ണം.
സീനിയര്‍ വിഭാഗത്തില്‍ 27 പെണ്‍കുട്ടികള്‍ കേരളത്തിനായി ഇറങ്ങുമ്പോള്‍ 25 ആണ്‍കുട്ടികളാണ് ഈ വിഭാഗത്തില്‍ മത്സരിക്കുന്നത്. ജൂനിയറില്‍ 23 പെണ്‍കുട്ടികളും 18 ആണ്‍കുട്ടികളും മത്സരിക്കുമ്പോള്‍ സബ്ജൂനിയറില്‍ 11 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളും പോരാട്ടത്തിനുണ്ട്.
ജൂനിയര്‍ പെണ്‍കുട്ടികളുടേയും ജൂനിയര്‍ ആണ്‍കുട്ടികളുടേയും 3000 മീറ്റര്‍ ഓട്ടം, സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്പുട്ട്, സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപ് എന്നിവയാണ് ഇന്നത്തെ മറ്റ് മത്സരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha