ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഫൈനല്‍ പോരാട്ടം ഷറപ്പോവയും സെറീനയും തമ്മില്‍
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ റഷ്യയുടെ മരിയ ഷറപ്പോവയെ നേരിടുന്നത് സെറീന വില്യംസാണ്. രണ്ടാം സെമിയില്‍ അമേരിക്കയിലെ തന്നെ മാഡിസണ്‍ കെയ്സിനെ പരാജയപ്പെടുത്തിയാണ് സെറീന ഫൈനലില്‍ കടന്നത്. സ്കോര്‍: 7-6 (7-5) 6-2.
നേരത്തേ നടന്ന ആദ്യസെമിയില്‍ മരിയ ഷറപ്പോവ സ്വന്തം നാട്ടുകാരിയായ എകതറീന മകറോവയെ 6-3, 6-2 എന്ന ക്രമത്തില്‍ പരാജയപ്പെടുത്തിയാണ് കലാശപ്പോരിന് അര്‍ഹത നേടിയത്. ഷറപ്പോവ, ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കടക്കുന്നത് ഇത് നാലാം തവണയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha