2016 ട്വന്റി - 20 ലോകകപ്പ് ഇന്ത്യയില്‍
അടുത്ത വര്‍ഷത്തെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കും. മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ മൂന്ന് വരെ ഇന്ത്യയിലെ വിവിധ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഈ വര്‍ഷം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ ടൈ ആയാല്‍ വിജയികളെ നിശ്ചയിക്കാന്‍ സൂപ്പര്‍ ഓവര്‍ സമ്പ്രദായം ഏര്‍പ്പെടുത്താനും അന്താരാഷ്ട്ര ക്രിക്കറ്റ് കമ്മിറ്റി (ഐ.സി.സി)തീരുമാനിച്ചു. സൂപ്പര്‍ ഓവര്‍ പിന്‍വലിക്കാന്‍ നേരത്തെ എടുത്ത തീരുമാനം ഐ.സി.സി റദ്ദാക്കി. 2007 ല്‍ തുടങ്ങിയ ലോകകപ്പ് ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. ഇതുവരെ 5 ലോകകപ്പുകള്‍ കഴിഞ്ഞു. ഇന്ത്യയായിരുന്നു ആദ്യത്തെ ചാമ്പ്യന്‍. പാകിസ്താന്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് മറ്റ് ചാമ്പ്യന്മാര്‍. ഇന്ത്യയെ ഫൈനലില്‍ തോല്‍പിച്ച ലങ്കയാണ് നിലവിലെ ചാമ്പ്യന്മാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha