ആസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ജ്യോക്കോവിചിന്
ഇംഗ്ളണ്ടിന്റെ ആന്റി മറേയെ കീഴടക്കി സെര്‍ബിയന്‍ താരം നൊവാക് ജ്യോക്കോവിച് ആസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി. നാല് സെറ്റ് നീണ്ട മത്സരത്തില്‍ 7-6(5), 6-7(4), 6-3, 6-0 എന്ന സ്കോറിനായിരുന്നു ജ്യോക്കോവിചിന്റെ ജയം.
സെര്‍ബിയന്‍ താരത്തിന്റെ അഞ്ചാം ആസ്ട്രേലിയന്‍ കിരീടമാണിത്. 2008ല്‍ ആദ്യ കിരീടം നേടിയ ജ്യോക്കോവിച് 2011 മുതല്‍ 2013വരെ തുടര്‍ച്ചയായി കീരീടം നിലനിര്‍ത്തി. എന്നാല്‍,കഴിഞ്ഞ വര്‍ഷം സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്റിങ്കയോട് ക്വാര്‍ട്ടറില്‍ തോറ്റ് അദ്ദേഹം പുറത്താകുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha