ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണനേട്ടം നാലായി
ആദ്യദിനത്തില്‍ നീന്തി നേടിയ സ്വര്‍ണത്തിനൊപ്പം രണ്ടാം ദിനം തുഴഞ്ഞു നേടിയ സ്വര്‍ണം കൂടിയായതോടെ ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സുവര്‍ണനേട്ടം നാലായി.
തുഴച്ചിലില്‍ ഒരു സ്വര്‍ണവും മൂന്നു വെള്ളിയും സ്വന്തമാക്കിയപ്പോള്‍ നീന്തലില്‍ ഇന്നലെ ലഭിച്ചത് ഒരു സ്വര്‍ണവും രണ്ടു വെള്ളി യും രണ്ടു വെങ്കലവും ഉള്‍പ്പെടെ അഞ്ചു മെഡലുകളാണ്. നീന്തല്‍ക്കുളത്തിലെ സുവര്‍ണമത്സ്യം സാജന്‍ പ്രകാശ് ഇഷ്ടയിനമായ 1500 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ മിന്നും പ്രകടനം നടത്തി സുവര്‍ണ നേട്ടം കൈവരിച്ചു.
വനിതകളുടെ തുഴച്ചിലില്‍ 2000 മീറ്റര്‍ കോക്‌സ്‌ലെസ് ഫോറില്‍ കേരളത്തിനു വേണ്ടി നിത്യാജോസഫ്, ചിപ്പി കുര്യന്‍, എം.ടി. നിമ്മി, ഹണി ജോസഫ് എന്നിവരാണ് സ്വര്‍ണം തുഴഞ്ഞെടുത്തത്. ഗുസ്തിയില്‍ നീണ്ട 14 വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തിനു വെങ്കലം ലഭിച്ചു. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ കേരളത്തിനു നാലു സ്വര്‍ണവും ആറു വെള്ളിയും ആറു വെങ്കലവുമടക്കം 16 മെഡലുകളാണ്. ഒന്നാം സ്ഥാനത്തു ഹരിയാന തന്നെ.
https://www.facebook.com/Malayalivartha