ദേശീയ ഗെയിംസ് : പ്രതീക്ഷയോടെ കേരളം
ദേശീയ ഗെയിംസ് നാലാം ദിനത്തിലേക്ക് കടക്കുമ്പോള്‍ നീന്തലിലാണ് കൂടുതല്‍ മെഡല്‍ ജേതാക്കളുമുള്ളത്. ടെന്നീസില്‍ ടീം ഫൈനലും ഭാരോദ്വഹനത്തില്‍ മൂന്ന് ഫൈനലുകളും ഷൂട്ടിങ്ങില്‍ രണ്ടിനങ്ങളില്‍ ഫൈനലും ഇന്നാണ്. ബീച്ച് ഹാന്‍ഡ്‌ബോള്‍ ഖൊഖൊ ഇനങ്ങളില്‍ സെമി ഫൈനലും ഇന്ന് നടക്കും. ഗ്ലാമര്‍ ഇനമായ ജിംനാസ്റ്റിക്‌സിലും ജേതാക്കളെ ഇന്നറിയാം. നീന്തലില്‍ രാവിലെ 9 മണി മുതല്‍ ഹീറ്റ്‌സ് മല്‍സരങ്ങളും വൈകിട്ട് 6 മുതല്‍ ഫൈനല്‍സും നടക്കും. പുരുഷ, വനിതാ വിഭാഗങ്ങളില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്ക്, 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്ക് 4ന്‍200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ എന്നീ ഇനങ്ങളിലാണ് പ്രധാന പോരാട്ടം.
പിരപ്പന്‍കോട്ടെ അക്വറ്റിക് കോംപ്ലക്‌സില്‍ നീന്തല്‍ കൂടാതെ ഡൈവിങ്ങിലും വാട്ടര്‍ പോളോയിലും മല്‍സരമുണ്ട്. വനിതാവിഭാഗം സ്പ്രിങ് ബോര്‍ഡ് ഡൈവിങ്ങില്‍ ഇന്ന് ജേതാക്കളെ അറിയാം. ഗെയിംസിലെ ഗ്ലാമര്‍ ഇനമായ ജിംനാസ്റ്റികിലും ജേതാക്കളെ അറിയാം. ബീച്ച് ഹാന്‍ഡ്‌ബോളിലും ഖൊഖൊയിലും രണ്ടിനങ്ങളിലും കേരളാ ടീമുകള്‍ ഇന്നിറങ്ങും. നെറ്റ് ബോള്‍, സ്വാഷ് ഇന്നീ ഇനങ്ങളിലും ഇന്ന് സെമി ഫൈനലുണ്ട്. സ്‌ക്വാഷില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ തമിഴ്‌നാട് താരങ്ങള്‍ തമ്മിലാണ് പോരാട്ടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha