ദേശീയ ഗെയിംസ്: വി.രജനിക്ക് സൈക്ലിങ്ങില്‍ സ്വര്‍ണം
ദേശീയ ഗെയിംസില്‍ കേരളത്തിന് പതിനഞ്ചാം സ്വര്‍ണം. സൈക്ലിങ്ങിലാണ് കേരളത്തിന്റെ സ്വര്‍ണനേട്ടമുണ്ടായത്. വനിതകളുടെ 80 കിലോമീറ്റര്‍ മാസ് സ്റ്റാര്‍ട്ട് വിഭാഗത്തില്‍ വി.രജനിയാണ് സ്വര്‍ണം നേടിയത്. കേരളത്തിന്റെ തന്നെ അഞ്ജിതയ്ക്കാണ് വെങ്കലം.
തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ രജനിയുടെ അഞ്ചാമത്തെ ദേശീയ ഗെയിംസാണിത്. 96 മുതല്‍ സൈക്ലിങ് രംഗത്തുള്ള രജനി ഹൈദരാബാദ് ദേശീയ ഗെയിംസില്‍ മൂന്നു സ്വര്‍ണവും ഗുവാഹത്തിയില്‍ മൂന്നു സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. റാഞ്ചിയിലും ലുധിയാനയിലും മെഡല്‍ നേടിയ രജനി ഏഷ്യന്‍ സൈക്ലിങ് ചാംപ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവ് കൂടിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha